കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി അര്‍ബുദത്തെ അതിജീവിച്ച കുട്ടികള്‍ക്കായി കളിക്കൂട്ടം സംഗമം നടത്തി. തൃപ്പൂണിത്തുറ പേട്ട ശ്രീപൂര്‍ണ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം. ഡോ.വി.പി. ഗംഗാധരനും പ്രേമചന്ദ്രനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നടന്‍മാരായ ഇന്നസെന്റ് എംപി, ജയറാം, സംവിധായകന്‍ സിദ്ധാര്‍ത്ഥശിവ തുടങ്ങിയവര്‍ അതിഥികളായെത്തി.
കാന്‍സര്‍ സൊസൈറ്റി സെക്രട്ടറി നാരായണന്‍ പോറ്റി, പി.ടി. തോമസ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. കെപി നമ്പൂതിരീസ് ഗ്രൂപ്പ് എംഡി ഭവദാസന്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
















