കൊച്ചി: ക്രൂശിതനായ ക്രിസ്തു ഉയര്‍ത്തെഴുന്നേല്‍പ്പിനെ ഓര്‍മ്മപ്പെടുത്തി ക്രൈസ്തവര്‍ ഈസ്്റ്റര്‍ ആഘോഷിച്ചു. വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ കര്‍മ്മങ്ങളും നടന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ശുശ്രൂഷകളില്‍ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികനായി. സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ രാവിലെ ഏഴിന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടന്നു.
ഫോര്‍ട്ടുകൊച്ചി സാന്താക്രൂസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഉയിര്‍പ്പ് ഞായര്‍ തിരുകര്‍മ്മങ്ങള്‍ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ഞാറക്കാട് സെന്റ്ജോസഫ് പളളിയില്‍ പുലര്‍ച്ചെ മൂന്നിന് കോതമംഗലം രൂപതാ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: