ഹരിപ്പാട്: മനുഷ്യനെ കര്‍മ്മപഥത്തില്‍ ഉറച്ച് നില്‍ക്കാന്‍ പ്രാപ്തനാക്കുന്നതാണ് യഥാര്‍ത്ഥ ജ്യോതിഷിയെന്ന് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള പറഞ്ഞു. ഭാരതീയ ജ്യോതിഷ പ്രചാര സഭ സംഘടിപ്പിച്ച കെ.ജി. കൈമള്‍ അനുസ്മരണ സമ്മേളനം ഹരിപ്പാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയില്‍ ജനിച്ചു വീഴുന്നവര്‍ക്ക് അവരുടെ കര്‍മ്മം നിര്‍വ്വഹിക്കണമെങ്കില്‍ ഏകാഗ്രതയോടുകൂടി ജീവിക്കുന്നവരാകണം പൂര്‍ണ്ണ മനുഷ്യന്മാര്‍. അതാണ് കെ.ജി. കൈമള്‍ കാട്ടിത്തന്ന വഴി.
മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യം പരമമായ സുഖമാണ്. ആത്മസാക്ഷാത്ക്കാരത്തില്‍ക്കൂടിയും ജ്യോതിശാസ്ത്രത്തില്‍ കൂടിയും ഇത് നേടാനാകും. ജ്യോതിഷം ശാസ്ത്രവും സത്യവുമാണ്. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് ചിലര്‍ വിചിത്രമായി ചിത്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകുമാര്‍ വാഴക്കാലില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ കളക്ടര്‍ വി. മോഹനന്‍, അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബാലകൃഷ്ണവാര്യര്‍ മുഖ്യപ്രഭാഷണവും, സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണവും നടത്തി.
ഡോ. ബി.എസ്. ഗംഗ എം.ഡി, പെരിനാട് ശ്രീകുമാര്‍, എന്‍. മോഹനന്‍പിള്ള, വി. കൃഷ്ണന്‍ നമ്പൂതിരി, ചേപ്പാട് ഭാര്‍ഗവന്‍പിള്ള, ശ്രീചക്രനിലയം ബ്രഹ്മദത്തന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഭാരതീയ ജ്യോതിശാസ്ത്രത്തിന് കെ.ജി. കൈമള്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് മരണാനന്തര ബഹുമതിയായി ഭാരതീയ വാസ്തുവിദ്യാപഠനകേന്ദ്രം നല്‍കുന്ന കീര്‍ത്തിമുദ്രാ പുരസ്‌ക്കാരം ജസ്റ്റിസ് എം.വി. രാമകൃഷ്ണപിള്ളയില്‍ നിന്നും കെ.ജി. കൈമളിന്റെ മകന്‍ അഡ്വ. ജി. ഗോപകുമാര്‍ ഏറ്റുവാങ്ങി.
















