Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചിറക്കോണത്ത് കാണിക്കവഞ്ചി തുറക്കുന്നത് അഗതികളുടെ കണ്ണീര്‍ തുടയ്‌ക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 11:33 pm IST
inThiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: വാദ്യമേളങ്ങളും കുഴല്‍ വിളികളും ആനച്ചന്തവുമില്ല. വൈദ്യുത ദീപങ്ങളുടെ വര്‍ണ്ണ പ്രഭയും കമാനങ്ങളും പന്തലും ഒന്നുമില്ല. കുരുത്തോലയും കാവിക്കൊടികളുമാണ് ആകെയുള്ള അലങ്കാരങ്ങള്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി പേയാട് ചിറക്കോണം തമ്പുരാന്‍ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത് ഇങ്ങനെയാണ്. ഇവിടെ കാണിക്കവഞ്ചി തുറക്കുന്നത് ആഘോഷങ്ങള്‍ക്ക് ധൂര്‍ത്തടിക്കാനല്ല. പകരം അശരണര്‍ക്ക് സാന്ത്വനം പകരാന്‍.

ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാതെ, ആചാരങ്ങളും അനുഷ്ഠാനങ്ങളും മുടക്കാത്ത ഉത്സവം. വിഷുദിനത്തില്‍ തുടങ്ങി മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷം ക്ഷേത്ര ചടങ്ങുകളില്‍ ഒതുക്കുന്നതിനു പിന്നില്‍ വലിയൊരു ചരിത്രമുണ്ട്. മാനവസേവയിലൂടെ മാധവസേവ നടത്തുന്ന ചരിത്രം. ചിറക്കോണം തമ്പുരാന് നേര്‍ച്ചയായും കാണിക്കയായും ഭക്തര്‍ നല്‍കുന്ന നാണയ തുട്ടുകള്‍ ഉത്സവം ആരംഭിക്കുന്ന വിഷുദിനത്തില്‍ ക്ഷേത്ര സന്നിധിയില്‍ വച്ച് അഗതികള്‍ക്ക് വീതിച്ചു കൊടുക്കുകയാണ് ഇവിടുത്തെ പ്രധാന ചടങ്ങ്. ചികിത്സ, വിവാഹം, വിദ്യാഭ്യാസം എന്നിവയ്‌ക്ക് ഗതിയില്ലാത്ത നിര്‍ധനര്‍ക്കാണ് ഭഗവത് സന്നിധിയിലെ കൈനീട്ടം.

2011 ല്‍ 2000 രൂപ കാരുണ്യ സഹായനിധി വിതരണം ചെയ്തായിരുന്നു തുടക്കം. ക്ഷേത്രസമിതിയുടെ വേറിട്ട പ്രവര്‍ത്തനത്തിന് നാടൊന്നടങ്കം പിന്തുണ നല്‍കി. ചിറക്കോണം തമ്പുരാന്റെ ഉത്സവത്തിന് പതിവിലും കൂടുതല്‍ സംഭാവന നല്‍കാന്‍ അവര്‍ തയ്യാറായി. തങ്ങള്‍ നല്‍കുന്ന തുക അശരണരുടെ കണ്ണീരൊപ്പുമെന്ന തിരിച്ചറിവായിരുന്നു അത്. സമീപവാസിയായ റിട്ട.ക്യാപ്റ്റന്‍ കരുണാകരന്‍ നായര്‍ മൂന്ന് ലക്ഷം കാരുണ്യ നിധിക്ക് സ്ഥിരനിക്ഷേപമായി നല്‍കി. ഇതിലൂടെ കിട്ടുന്ന പലിശയും ക്ഷേത്ര നടവരവില്‍ മിച്ചമുള്ളതും ചേര്‍ത്ത് പ്രതിമാസം ഒരു അര്‍ബുദ രോഗിക്ക് 5000 രൂപ എന്ന ക്രമത്തില്‍ വര്‍ഷം 60000 രൂപ ക്ഷേത്രസമിതി നല്‍കിവരുന്നു. ഇതിനു പുറമെയാണ് വിഷുദിനത്തിലെ കൈനീട്ടം. ഇക്കുറി ഉത്സവ പൂജകള്‍ക്കുള്ള ചെലവ് കഴിച്ച് ഒരു ലക്ഷം രൂപ ഇരുപത് നിരാലംബര്‍ക്കായി വീതിച്ചു. നടന്‍ കൊല്ലം തുളസി കാരുണ്യ സഹായ നിധി വിതരണം ചെയ്തു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി ഹരികുമാര്‍, വാര്‍ഡ് മെമ്പര്‍ ശാലിനി, റിട്ട.ക്യാപ്റ്റന്‍ കരുണാകരന്‍ നായര്‍, ക്ഷേത്രസമിതി പ്രസിഡന്റ് വിനോദ്, സെക്രട്ടറി ബിജു, ഭാരവാഹികളായ ശ്യാംചന്ദ്, രമേശ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.