പെരുവ: ആടുകളെ തെരുവ് നായ്‌ക്കള്‍ കടിച്ചു കൊന്നു. പെരുവ കുന്നപ്പള്ളി കല്ല്മടക്ക് സമീപത്ത് റബര്‍തോട്ടത്തില്‍ കെട്ടിയിരുന്ന മുണ്ടുവേലയില്‍ ചാക്കോയുടെ ആടുകളെയാണ് തെരുവ് നായക്കള്‍ കടിച്ചുകൊന്നത്. ശനിയാഴ്‌ച്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. തള്ളയാടിന്റെ കൂട്ടത്തില്‍ കെട്ടിയിരുന്ന 3 ആട്ടിന്‍കുട്ടികളെ കൊന്നതിന് ശേഷം ഒരെണ്ണത്തിനെ വലിച്ചുകൊണ്ടു പോയി. വലിച്ചുകൊണ്ടു പോകുന്നത് കണ്ട അയല്‍വാസികള്‍ നായ്‌ക്കളെ ഓടിച്ചു. അയല്‍വാസി ബാബു നായ്‌ക്കളെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബാബുവിന് നേരേ നായ്‌ക്കള്‍ കുരച്ചുകൊണ്ട് ഓടി അടുത്തു. ബാബു ഓടി രക്ഷപെട്ടു.
















