കോട്ടയം: നഗരത്തില്‍ നിരീക്ഷണ ക്യാമറകളുടെ എണ്ണം കൂട്ടുന്നു. പോലീസിന്റെയും വ്യാപാരി സംഘടനകളുടെയും ആവശ്യപ്രകാരമാണ് കൂടുതല്‍ നഗരസഭ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ബസ് സ്റ്റാന്റുകള്‍, പ്രധാന ജങ്ഷനുകള്‍ എന്നിവടങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. നഗരത്തില്‍ പട്ടാപകല്‍ വരെ പിടിച്ചുപറിയും മോഷണവും വര്‍ധിക്കുന്നതായി് ആക്ഷേപമുണ്ട്. ഇപ്പോള്‍ ഉള്ള ക്യാമറകള്‍ സുരക്ഷയ്‌ക്ക് മതിയാകില്ലെന്ന വിലയിരുത്തലാണ് പോലീസിനുള്ളത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ക്യാമറ വേണമെന്ന ആവശ്യം ഉയര്‍ന്നുരിക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ക്യാമറകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേ സമയം ബസ് സ്റ്റാന്റുകളില്‍ രാത്രിയില്‍ ആവശ്യത്തിന് പോലീസില്ലെന്ന പരാതിയുണ്ട്.
















