ആലപ്പുഴ: എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്ത് പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചിച്ചും നിയമസഭയില്‍ ഒരു സബ്മിഷന്‍പോലും അവതരിപ്പിക്കാന്‍ കഴിയാതിരുന്ന ഇടതു വലതു എംഎല്‍എമാര്‍ ഈ സര്‍ക്കാരിന്റെ പരാജയമാണെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍.
പട്ടികജാതി സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ അധികാരത്തില്‍ വന്നപ്പോഴാണ് പട്ടികജാതി പീഡനം കൂടുതല്‍ നടക്കുന്നത്. ഒന്‍പതു വയസ് മാത്രമുള്ള ഒരു പെണ്‍കുട്ടിയെപ്പോലും പീഡനത്തിന് ഇരയാക്കിയ നാടാണ് നമ്മുടെ കേരളം. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ പിന്‍ബലത്തില്‍ എംഎല്‍എമാരായി വന്നവര്‍ ഭരണഘടനയില്‍ അല്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം 16 എംഎല്‍എമാരുടെ വസതിയിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും പറഞ്ഞു. ഡോ. ബി.ആര്‍. അംബേദ്കര്‍ 126-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. പട്ടികജാതി മോര്‍ച്ച ജില്ലാ ഉപാദ്ധ്യക്ഷന്‍ രാജിക്കുട്ടി അദ്ധ്യക്ഷനായി.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ. വാസുദേവന്‍, എല്‍.പി. ജയചന്ദ്രന്‍, ടി. സജീവ്്‌ലാല്‍, കെ. രമേശ് കൊച്ചുമുറി, ജി. രമേശ്, എസ്. ബിജി, തോട്ടപ്പള്ളി ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















