കൊച്ചി: ഇരുപതിനായിരത്തിലധികം പ്രേക്ഷകര്‍ ഒരുമിച്ച് കാണുന്ന ത്രിഡി ചിത്രം എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ പുലിമുരുകന്‍. മോഹന്‍ലാല്‍ അടക്കം നിരവധി താരങ്ങള്‍ക്കൊപ്പം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇത്രയധികം പ്രേക്ഷകരെ ഒരുമിച്ച് ഇരുത്തി പ്രദര്‍ശനം. ഫ്‌ളവേഴ്‌സ് ചാനലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് 5നാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യപാസുകള്‍ വഴി നിയന്ത്രിച്ചിട്ടുണ്ട്.
ആറായിരത്തിലധികം പേര്‍ ഒരുമിച്ച് ത്രിഡി ചിത്രം കണ്ടതാണ് നിലവിലുള്ള റെക്കോര്‍ഡ്. 2012ലായിരുന്നു അത്. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ഹോളിവുഡ് ചിത്രം ജര്‍മ്മനിയിലെ ഒരു സ്‌ക്രീനിലാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ആ റെക്കോര്‍ഡാണ് പുലിമുരുകന്‍ ത്രിഡി തകര്‍ക്കാന്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പ്രേക്ഷകരോടൊപ്പം ഉണ്ടാകും. റെയ്‌സ് ത്രിഡിയാണ് പുലിമുരുകന്റെ ത്രിഡി പതിപ്പ് ഒരുക്കിയത്.
















