തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ”അറുപതിലെത്തിയ കേരള തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം” എന്ന പുസ്തകം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ കെസിഎച്ച്ആര്‍ ചെയര്‍മാന്‍ ഡോ. പി.കെ. മൈക്കിള്‍ തരകന്‍ പ്രകാശനം ചെയ്തു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രീതിയില്‍ കാതലായ മാറ്റം വരുത്തേണ്ടതുണ്ടെന്നും മിക്ക വിഷയങ്ങളിലും അഗാധമായ പഠനം നടത്താന്‍ വരുംതലമുറയെ പ്രാപ്തരാക്കണമെന്നും ഡോ. മൈക്കിള്‍ തരകന്‍ പറഞ്ഞു.
ജനാധിപത്യ കേരളത്തിലെ 60 വര്‍ഷത്തെ ഭരണസംവിധാനത്തെക്കുറിച്ചുള്ള ചെറുലേഖനങ്ങളാണ് ഈ പുസ്തകം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍, ഗ്രന്ഥകാരന്‍ ഡോ. എസ്.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
















