Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

റിച്ചാര്‍ഡ്‌സണ്‍ വെറുംകൈയോടെ മടങ്ങി; അന്ത്യവിശ്രമം ദാനം നല്‍കിയ ഭൂമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 10:24 pm IST
inThiruvananthapuram

വിളപ്പില്‍: ‘ഞാന്‍ മരിച്ചാലും ഉറ്റവര്‍ ഉപേക്ഷിച്ച ഈ അമ്മമാര്‍ക്ക് കാവലായി ഇവിടെയുണ്ടാകും. ഈ ശരണാലയത്തിന്റെ ഒരു കോണില്‍ എനിക്ക് കല്ലറയൊരുക്കണം.’ പേയാട് സത്യാന്വേഷണ ചാരിറ്റബിള്‍ സൊസൈറ്റിക്ക് നെടിയവിള പൂമലയില്‍ വയോജന കേന്ദ്രം തുടങ്ങാന്‍ തനിക്ക് കുടുംബ ഓഹരിയായി കിട്ടിയ 71 സെന്റും 3000 ചതുരശ്ര അടിയുള്ള വീടും ദാനം നല്‍കിയ റിച്ചാര്‍ഡ്‌സണ്‍ സൊസൈറ്റി ഭാരവാഹികളോട് പറഞ്ഞ വാക്കുകളാണിത്.

ഉറിയാക്കോട് ജി.ജി.നിവാസില്‍ പൊതുമരാമത്ത് എഞ്ചിനീയറായിരുന്ന റിച്ചാര്‍ഡ്‌സണ്‍ (78) തിങ്കളാഴ്ച രാത്രി 11 നാണ് ലോകത്തോട് വിട പറഞ്ഞത്. ഉള്ളതെല്ലാം അശരണര്‍ക്ക് പങ്കുവച്ച് ഒടുവില്‍ വെറും കയ്യോടെ മടക്കം. ഭൂസ്വത്തായി ഉണ്ടായിരുന്ന നാല് ഏക്കറാണ് അനാഥാലയങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കുമായി റിച്ചാര്‍ഡ്‌സണ്‍ ദാനം നല്‍കിയത്. അന്ത്യവിശ്രമത്തിന് ബന്ധുക്കള്‍ തെരഞ്ഞെടുത്തത് അദ്ദേഹം ആഗ്രഹിച്ചതുപോലെ ശരണാലയത്തിന് ദാനം നല്‍കിയ 71 സെന്റ് ഭൂമിയില്‍ നിന്ന് ആറടി മണ്ണ്. വാര്‍ദ്ധക്യ രോഗങ്ങള്‍ അവശനാക്കിയ റിച്ചാര്‍ഡ്‌സണ്‍ എന്ന നാട്ടുകാരുടെ എസ്ആര്‍ജെ ഭാര്യ ജസ്ലറ്റിനൊപ്പം ഉറിയാക്കോടാണ് കഴിഞ്ഞിരുന്നത്. മക്കളായ ഹാരോള്‍ഡും ജാസ്മിനും വേറെ വീടുകളിലാണ് താമസം.

അടുത്തിടെ അസുഖം മൂര്‍ച്ഛിക്കുന്നതിന് മുന്‍പുവരെ സത്യാന്വേഷണയുടെ വൃദ്ധസദനത്തില്‍ സ്ഥിരമായി എത്തുമായിരുന്നു റിച്ചാര്‍ഡ്‌സണ്‍. അതുകൊണ്ടുതന്നെ അനാഥത്വം പേറുന്ന ഇവിടുത്തെ 18 അമ്മമാര്‍ക്കും റിച്ചാര്‍ഡ്‌സണുമായി നല്ല സൗഹൃദമായിരുന്നു. അദ്ദേഹം ഇനി വരില്ലെന്ന തിരിച്ചറിവില്‍ ആ അമ്മ മനസുകള്‍ വിങ്ങിപ്പൊട്ടി. ദീര്‍ഘകാലം സത്യാന്വേഷണയുടെ ഡയറക്ടറായും റിച്ചാര്‍ഡ്‌സണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രകൃതി ചികിത്സാലയം, ഭിന്നശേഷിക്കാരുടെ വിദ്യാലയം, ഖാദി കേന്ദ്രം തുടങ്ങി പത്തോളം സ്ഥാപനങ്ങള്‍ക്ക് റിച്ചാര്‍ഡ്‌സണ്‍ ഭൂമി ദാനം ചെയ്തിട്ടുണ്ട്. എങ്കിലും അന്ത്യവിശ്രമം പൂമലയിലെ അനാഥ മാതൃത്വങ്ങള്‍ക്കരികില്‍ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. റിച്ചാര്‍ഡ്‌സണിന്റെ അമ്മ ജ്ഞാനശെല്‍വത്തിന്റെ പേരിലാണ് സത്യാന്വേഷണയുടെ ഈ ശരണാലയം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.