തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും യുവതിവീണ് പരിക്കേറ്റു. പ്രവച്ചംബലേ സ്വദേശിയായ അഞ്ചു(23) ആണ്് അപകടത്തില്‍പ്പെട്ടത്.ബൈക്കുകള്‍ പാര്‍ക്കു ചെയ്തിരുന്ന സ്ഥലത്ത് ഒരു യുവതി വീണുകിടക്കുന്നതാകണ്ട് ഉടന്‍ തന്റെ പ്രഥമിക ചികിത്സ ലഭ്യമാക്കി. എന്നാല്‍ ന്യൂറോസംബന്മമായ ചികിത്സയ്‌ക്കുള്ള സൗകര്യം ഈ ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമായി തുടരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒടിവ് സംഭവിച്ചിട്ടുണ്ട്. നട്ടെല്ലിനും കഴുത്തിനും ക്ഷതം ഏറ്റിട്ടുണ്ട്. സുഷുമ്‌നാ നാഡിക്ക് ക്ഷതമേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രയില്‍ 2012 14 കാലഘട്ടത്തില്‍ ലാബ് അസിസ്റ്റന്റായി ജോലിചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആശുപത്രി ജീവനക്കാരിയല്ല. ഒപി ടിക്കറ്റും എടുത്തിട്ടില്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















