നെടുമ്പാശ്ശേരി: ഹോം നേഴ്‌സിംഗ് സ്ഥാപനത്തിലെത്തി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിഐയ്‌ക്കെതിരെ കേസെടുത്തു. എറണാകുളം റെയില്‍വെ പോലീസ് സിഐ വി.എസ്. ഷാജുവിനെതിരെയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തത്. ദേശീയപാതയില്‍ അത്താണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഹോം നേഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ മാസം 27നാണ് സംഭവം.
സ്ഥിരമായി സ്ഥാപനത്തിലെത്താറുള്ള സിഐ സംഭവ ദിവസം സ്ഥാപനത്തിലെ ക്യാബിനിലിരുന്ന 32കാരിയെ കടന്നുപിടിച്ചെന്നാണ് പരാതി.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസിന്റെ തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് റൂറല്‍ എസ്പി എ.വി. ജോര്‍ജ് പറഞ്ഞു.
















