കൊച്ചി: എബിവിപി, കെഎസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു. ജിഷ്ണുവിന് നീതി ലഭിക്കാന്‍ വൈകുന്നതിലും ജിഷ്ണുവിന്റെ അമ്മയോട് പോലീസ് ക്രൂരമായി പെരുമാറിയതിലും പ്രതിഷേധിച്ചാണ് കരിക്കൊടി കാണിച്ചത്.
ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എന്‍ഇസി മെമ്പറുമായ ശരത് ശിവന്, സംസ്ഥാന സമിതി അംഗം ഈശ്വരപ്രസാദ് എന്നിവരെ പോലീസ് മര്‍ദ്ദിക്കുകയും കരിങ്കൊടി കാണിച്ച ജില്ലാ കണ്‍വീനര്‍ വിഷ്ണു സുരേഷ്, അഭിജിത്ത്, ക്രിപാല്‍ എന്നിവരെയും കെഎസ്യു പ്രവര്‍ത്തകരെയും പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: