കുട്ടനാട്: നെടുമുടി, ചമ്പക്കുളം പ്രദേശങ്ങളില്‍ നെല്ലുസംഭരണത്തിന് സപ്ലൈകോ അധിക കിഴിവ് ആവശ്യപ്പെട്ട് സംഭരണം വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടിലെ കര്‍ഷകര്‍ തിങ്കളാഴ്ച കാര്‍ഷിക ഹര്‍ത്താല്‍ ആചരിക്കും.
സപ്ലൈകോയുടെ ചൂഷണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ പത്തുമുതല്‍ ഒന്നുവരെ കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ നെല്ലിന്‍ ചാക്കുകള്‍ അടുക്കിെവച്ച് മങ്കൊമ്പ് പാഡി ഓഫിസിന് മുന്നില്‍ കര്‍ഷക ധര്‍ണയും സംഘടിപ്പിക്കും. കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.
അയ്യായിരത്തില്‍പരം ഏക്കറിലെ നെല്ലാണ് ചമ്പക്കുളം, നെടുമുടി കൃഷിഭവനുകളുടെ പരിധിയില്‍ സംഭരണം നടക്കാതെ കെട്ടിക്കിടന്ന് നശിക്കുന്നത്. മില്ലുകാരെ നിയന്ത്രിക്കാനും കര്‍ഷകരുടെ പരാതികള്‍ക്കു പരിഹാരം ഉണ്ടാക്കാനും സംഭരണം കാര്യക്ഷമമാക്കാനും ഉത്തരവാദിത്തപ്പെട്ട ഓഫിസര്‍മാരില്ലെന്നാണ് കര്‍ഷകരുടെ പരാതി.
നെല്ലുസംഭരണ സംവിധാനം നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. മില്ലുകാര്‍ സ്ഥലത്തെത്തി നെല്ല് പരിശോധിക്കുന്നതിന് മുമ്പുതന്നെ ക്വിന്റലിന് 15 മുതല്‍ 20 കിലോഗ്രാം വരെ കിഴിവ് ആവശ്യപ്പെടുന്നതായി പരാതിയുണ്ട്.
നെല്ലുസംഭരണം മുടങ്ങിയ നെടുമുടി പഞ്ചായത്തിലെ പാടശേഖരങ്ങളിലെ കര്‍ഷകരുടെ പ്രതിഷേധ കൂട്ടായ്‌മ ഫാ. തോമസ് പീലിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു.
















