കൊട്ടാരക്കര: സ്ത്രീയെ വില്‍പ്പനച്ചരക്കാക്കി മാറ്റുന്ന കേരളത്തിലെ അഭിനവമാരീചന്മാര്ക്ക് താക്കീതായി പരശുരാമക്ഷേത്രത്തില്‍ ഉടനീളം തേര് തെളിച്ച പതിനെട്ടര അഭിനവദുര്ഗ്ഗകള് ഇന്ന് അനന്തപുരിയിലെത്തും. കേരളക്ഷേത്രസംരക്ഷണസമിതിയുടെ മാതൃസമിതി സംസ്ഥാനഅധ്യക്ഷ പ്രൊഫ: വി.ടി.രമ നയിക്കുന്ന സ്ത്രീസ്വാഭിമാന്‍ യാത്രയുടെ തേര്തെളിക്കുന്നത് പതിനെട്ടര വനിതകളാണ്.
സംസ്ഥാന സെക്രട്ടറി ശാന്താ.എസ്.പിള്ള. ജനറല്‍ കണ്‍വീനര്‍ ലഷ്മി വിജയന്, കല്ല്യാണിമേനോന്‍, തൊടുപുഴ പുഷ്പ ഗിരീഷ്,വൈസ്പ്രസിഡന്റ് ശാന്ത.എസ്.പണിക്കര്‍, തിരുവനന്തപുരത്തുനിന്നുള്ള ജയകുമാരി, ചാലക്കുടി സ്വദേശിയായ മണിയമ്മ, മലപ്പുറം ജില്ലാസെക്രട്ടറി ദേവകിടീച്ചര്‍, കല്ല്യാണികുട്ടിയമ്മ, സുശീലജയന്, സംസ്ഥാനപ്രചാര്വിഭാഗിന്റെ ചുതലയുള്ള ലഷ്മിശ്രീനിവാസന്, സംസ്ഥാനസമിതിഅംഗം ശോഭാസുരേന്ദ്രന്,ഉമ,കമലകുമാരി, ഡോ:ശ്രീഗംഗ,ഗിരിജടീച്ചര്‍ , ഏഴ് വയസുള്ള ജാനകി തുടങ്ങിയവരാണ് സംഘത്തിലുള്ളത്.സ്വീകരണയോഗങ്ങളില്‍ കേരളത്തിലെ സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളികളും,ആപത്തുകളും അക്കമിട്ട് നിരത്തി അവക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കിടിലന്പ്രസംഗങ്ങള് മുതല്‍ ലഘുലേഖാവിതരണവും, ഹുണ്ടികപിരിവും എല്ലാം ഈ സംഘത്തിന്റെ വളയിട്ടകൈകളില്‍ ഭദ്രമാണ്.
സ്ത്രീകളെ കാണുമ്പോള്‍ ജയ്മാതാ എന്നുള്ള അഭിസംബോധനക്ക് പിന്നിട്ട വഴികളില്‍ ലഭിച്ച സ്വീകരണവും പ്രതികരണവും തങ്ങളുടെ 13 ദിവസമായി തുടര്‍ന്ന യാത്ര ലക്ഷ്യത്തിലേക്ക് എത്തിയതിന്റെ സൂചനയാണന്ന് ജനറല്‍ കണ്‍വീനര്‍കൂടിയായ ലഷ്മി വിജയന് പറയുന്നു.സ്ത്രീസുരക്ഷ, സ്ത്രീശാക്തീകരണം, കുടുംബഭദ്രത എന്നിവ ലക്ഷ്യമാക്കി വളരുന്ന തലമുറയില്‍ നന്മ ഊട്ടിവളര്‍ത്തുക, ലൈംഗികാതിക്രമങ്ങള്‍,ലഹരിഉപയോഗം, സൈബര്‍കുറ്റകൃത്യങ്ങള്‍ തുടങ്ങി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ പറ്റി അവരുമായി സംവദിച്ച് ബോധവത്കരണം നടത്തി പോയകാലത്തെ ഭാരതീയസംസ്കാരത്തിലേക്ക് സ്ത്രീസമൂഹത്തെ മടക്കിക്കൊണ്ട് വരിക എന്നിവയായിരുന്നു ലക്ഷ്യം.
ലക്ഷ്യത്തെ കേരളത്തിലെ യുവതയും അമ്മമാരും ഒന്നുപോലെ ഏറ്റെടുത്തിന്റെ സൂചനയാണ് ഹര്‍ത്താല്‍ ദിനത്തില്‍ കോട്ടയത്ത് തങ്ങളുടെ ജാഥക്ക് യുവനിര ഒരുക്കിയ സംരക്ഷണവും ജാഥയില്‍ അണമുറിയാതെ എത്തുന്ന അമ്മമാരും സഹോദരിമാരും.
ശബരിമലയില്‍ സ്ത്രീക്ക് പ്രവേശിക്കാന്‍ വിലക്കില്ലെന്നും പ്രത്യേക പ്രായത്തിലുള്ളവര്‍ക്ക് പ്രവേശിക്കാന്‍ അവരുടെ സംഘടനകളോ, കൂട്ടങ്ങളോ പറയട്ടെ. അല്ലാതെ അന്യമതക്കാര്‍ക്ക് ഇതിലെന്ത്കാര്യമെന്നാണ് ജാഥ ഉന്നയിക്കുന്നത്.
സമൂഹത്തില്‍ സംഘര്‍ഷം സ്യഷ്ടിക്കാനും ശബരിമലയുടെ പരിപാവനത തകര്‍ക്കാനും ഉള്ള ചിലരുടെ നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്താനും രഥയാത്രയിലൂടെ പതിനെട്ടരസംഘം കേരളീയ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു. പതിനെട്ടര അഭിനവ ദൂര്ഗ്ഗകള് അനന്തപുരിയിലെത്തുമ്പോള്‍ ആവേശം പകരാന്‍ എത്തുന്നതും ഭാരതസ്ത്രീകളുടെ ഭാവശുദ്ധി പ്രവൃത്തിയിലൂടെ സമൂഹത്തിന് പകര്‍ന്ന് നല്കി ഭാരത വിദ്യാഭ്യാസരംഗത്തിന് പുത്തന്‍ ദിശാബോധം നല്കിയ സ്മൃതി ഇറാനിയാണന്നത് ഇവര്‍ക്ക് കൂടുതല്‍ ആവേശം പകരുന്നു. കേരളത്തിലെ സ്ത്രീസമൂഹത്തിന് എന്നും സ്മരിക്കാം ഇവരുടെ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: