Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 06:38 am IST
inSports
പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഭാരതത്തിന് ആദ്യ സ്വര്‍ണമെഡല്‍ സമ്മാനിച്ച് ഹരിയാനക്കാരിയായ പ്രീതി പവാര്‍. വനിതകളുടെ 54 കിലോഗ്രാം വിഭാഗം ഫൈനലില്‍ കാനഡയുടെ സ്‌കാര്‍ലറ്റ് സവന്ന ഡെല്‍ഗാഡോയെ ഏകപക്ഷീയമായ 5-0ത്തിന് തോല്‍പ്പിച്ചാണ് 22-കാരിയായ പ്രീതി ചരിത്ര വിജയം സ്വന്തമാക്കിയത്.

ഫൈനലില്‍ തുടക്കത്തില്‍ കാനഡ താരം ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചെങ്കിലും, മികച്ച കൗണ്ടര്‍ അറ്റാക്കുകളിലൂടെ പ്രീതി വേഗത്തില്‍ മത്സരം തന്റെ നിയന്ത്രണത്തിലാക്കി. മൂന്ന് റൗണ്ടുകളിലും പ്രീതിക്ക് അനുകൂലമായാണ് അഞ്ച് ജഡ്ജുമാരും വിധി എഴുതിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ തന്റെ കന്നി മെഡലാണ് പ്രീതി സ്വര്‍ണത്തോടെ അവിസ്മരണീയമാക്കിയത്. ടൂര്‍ണമെന്റിലുടനീളം പരാജയമറിയാതെ മുന്നേറിയ താരം, സെമിഫൈനലില്‍ സാംബിയയുടെ കാതറിന്‍ മ്വാപ്പെയെയും 5-0ത്തിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.

ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായ പ്രീതി, 2024 പാരീസ് ഒളിംപിക്‌സിലും ഭാരതത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. വേള്‍ഡ് ബോക്‌സിംഗ് കപ്പ് ഫൈനലിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ പ്രീതി, ഈ കോമണ്‍വെല്‍ത്ത് സ്വര്‍ണനേട്ടത്തോടെ ഭാരതത്തിന്റെ പ്രമുഖ വനിതാ ബോക്സര്‍മാരുടെ നിരയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. പ്രീതിയുടെ സ്വര്‍ണനേട്ടത്തോടെ ഗ്ലാസ്ഗോയില്‍ ബോക്സിംഗ് റിംഗില്‍ ഭാരതത്തിന്റെ മെഡല്‍ വേട്ടയ്‌ക്ക് കൂടുതല്‍ കരുത്തേറിയിരിക്കുകയാണ്.

മൈക്കലാ വാല്‍ഷിനെ തകര്‍ത്ത് ജാസ്മിന്‍ ലംബോറിയ

വനിതകളുടെ 57 കിലോഗ്രാം ഫെതര്‍വെയ്റ്റ് കാറ്റഗറി ഫൈനലില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ നിലവിലെ ചാമ്പ്യന്‍ മൈക്കലാ വാല്‍ഷിനെ തകര്‍ത്തെറിഞ്ഞ് ഭാരതത്തിന്റെ യുവതാരം ജാസ്മിന്‍ ലംബോറിയ സ്വര്‍ണം നേടി.

മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജാസ്മിന്‍, എതിരാളിക്ക് യാതൊരു അവസരവും നല്‍കാതെയാണ് വിജയം അനായാസമാക്കിയത്. അനുഭവസമ്പന്നയായ മൈക്കലാ വാല്‍ഷിനെതിരെ കൃത്യമായ പഞ്ചുകളും മികച്ച പ്രതിരോധ തന്ത്രങ്ങളും പുറത്തെടുത്ത ഭാരത താരം വിധികര്‍ത്താക്കളുടെ ഏകകണ്ഠമായ തീരുമാനത്തിലൂടെയാണ് (5-0) സ്വര്‍ണ്ണപ്പതക്കം കഴുത്തിലണിഞ്ഞത്.

2022-ലെ ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ജാസ്മിന്‍, ഇത്തവണ കഠിനമായ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും അത് സ്വര്‍ണ്ണനേട്ടമാക്കി മാറ്റുകയായിരുന്നു. റിംഗില്‍ വേഗതയേറിയ കാല്‍വെപ്പുകളും ദീര്‍ഘദൂര പഞ്ചുകളും ഉപയോഗിച്ച് വാല്‍ഷിന്റെ ആക്രമണങ്ങളെ പൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ ജാസ്മിന് സാധിച്ചു.

ഭാരതത്തിന് വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടാനായതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. കഴിഞ്ഞ ഗെയിംസിലെ വെങ്കലം സ്വര്‍ണ്ണമാക്കി മാറ്റണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. പരിശീലകരുടെ പിന്തുണയും ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ പ്രാര്‍ത്ഥനയുമാണ് ഈ വിജയത്തിന് പിന്നില്‍ എന്നും ജാസ്മിന്‍ പ്രതികരിച്ചു.

ഡെക്കാത്തലണില്‍ തേജസ്വിന് മെഡല്‍

സഹിക്കാനാവാത്ത മുട്ടുവേദനയെയും പരിക്കിനെയും അതിജീവിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഭാരതത്തിനായി പുതിയ ചരിത്രം കുറിച്ച് തേജസ്വിന്‍ ശങ്കര്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഡെക്കാത്ത്‌ലണില്‍ വെങ്കല മെഡല്‍ നേടിയാണ് തേജസ്വിന്‍ ഭാരതത്തിന്റെ അഭിമാനമായത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഡെക്കാത്ത്‌ലണ്‍ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത താരമാണ് 27-കാരനായ തേജസ്വിന്‍. മത്സരങ്ങളിലുടനീളം 7,976 പോയിന്റുകള്‍ നേടിയാണ് താരം മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ഗ്രെനഡയുടെ ലിന്‍ഡണ്‍ വിക്ടര്‍ (8,096 പോയിന്റ്) സ്വര്‍ണവും, ടോക്കിയോ ഒളിമ്പിക് ചാമ്പ്യനായ കാനഡയുടെ ഡാമിയന്‍ വാര്‍ണര്‍ (8,036 പോയിന്റ്) വെള്ളിയും നേടി.

ഗുരുതരമായ കാല്‍മുട്ട് വേദനയുമായാണ് തേജസ്വിന്‍ മത്സരത്തിറങ്ങിയത്. വേദന കടുത്തതിനെത്തുടര്‍ന്ന് ഗെയിംസിന്റെ തുടക്കത്തില്‍ തന്റെ പ്രധാന ഇനമായ ഹൈജമ്പ് ഫൈനലില്‍ നിന്ന് അദ്ദേഹത്തിന് പിന്മാറേണ്ടി വന്നിരുന്നു.

ഭാരതത്തിന് ഇന്ന്
ജൂഡോ ഉച്ചയ്‌ക്ക് 03:00 മുതല്‍ – ജൂഡോ മിക്‌സഡ് ടീം ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, മെഡല്‍ റൗണ്ടുകള്‍

ഭാരത ടീം ട്രാക്ക് സൈക്ലിങ് -വൈകുന്നേരം 03:30 മുതല്‍ – വനിതകളുടെ കേറിന്‍ ആദ്യ റൗണ്ട്, ഫൈനല്‍ മത്സരങ്ങള്‍

Tags: Boxing ringJasmine LamboriaCommonwealth Games 2026Preethi Pawar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.