Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 07:44 am IST
inKerala, ABVP
ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

ആലുവ: എബിവിപിയുടെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തിന് ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തില്‍ തുടക്കമായി. എബിവിപി ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ ചേര്‍ന്ന് യോഗം ഉദ്ഘാടനം ചെയ്തു.

വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലും കേരളത്തിലെ എബിവിപി പ്രവര്‍ത്തകര്‍ ദേശീയ താത്പര്യവും വിദ്യാര്‍ത്ഥി ക്ഷേമവും മുന്‍നിര്‍ത്തി നിരന്തരം പ്രവര്‍ത്തിച്ചുവരുന്നു. ഈ യോഗം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ദിശാബോധത്തിനും കൂടുതല്‍ കരുത്ത് പകരുന്നുവെന്നും രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ വിഷയങ്ങളില്‍ എപ്പോഴും ക്രിയാത്മകവും വിദ്യാര്‍ത്ഥി കേന്ദ്രീകൃതവുമായ നിലപാടാണ് എബിവിപി സ്വീകരിച്ചിട്ടുള്ളതെന്നും പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഏതൊരു ശ്രമത്തെയും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസത്തെ യോഗത്തില്‍ വിദ്യാഭ്യാസം, സംഘടനാ കാര്യങ്ങള്‍, കാമ്പസ് തെരഞ്ഞെടുപ്പുകള്‍, അംഗത്വ വിതരണം, ദേശീയ പ്രചാരണങ്ങള്‍, മറ്റ് സമകാലിക ദേശീയ വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുകയും ഭാവി പ്രവര്‍ത്തനരേഖ തയാറാക്കുകയും ചെയ്യും. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ എബിവിപി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ പരമ്പരാഗത പഞ്ചവാദ്യ മേളത്തോടും തനത് നാടോടി കലാരൂപമായ പുലികളിയോടും കൂടിയാണ് പ്രതിനിധികളെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചത്.

വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി, സേവനം, കായികം, കല, സമൂഹം, മറ്റ് സമകാലിക ദേശീയ വിഷയങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ പരീക്ഷാസംവിധാനം കൂടുതല്‍ സുതാര്യവും വിശ്വാസയോഗ്യവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി നിയമം 2026ന് രാഷ്‌ട്രപതി അംഗീകാരം നല്‍കിയതിനെ ചരിത്രപരമായ ചുവടുവെപ്പായി യോഗം വിശേഷിപ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങള്‍, കാര്യക്ഷമമായ നടപ്പാക്കല്‍ രീതികള്‍, പരീക്ഷാ സംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള നടപടികള്‍ എന്നിവയെക്കുറിച്ചും കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.

 

Tags: Political motivesanti-national agendasProf. Raghuraj Kishore Tiwariabvp conference
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വിദ്യാര്‍ഥികള്‍ എന്ന വ്യാജേന ചിലര്‍ അക്രമം നടത്തി; തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാവാനാണ് ഇവരുടെ ശ്രമം: വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.