നെടുമങ്ങാട്: വിമോചനയാത്രയെ കേരളജനത ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. എല്ലാവര്ക്കും അന്നം, മണ്ണ്, വെള്ളം, തൊഴില്‍ തുല്യനീതി എന്ന മുദ്രാവാക്യം കാലിക പ്രസക്തമാണ്. ഈ നാട്ടിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗത്തിന്റെ ജീവല്‍ പ്രധാനമായിട്ടുള്ള പ്രശ്നങ്ങളാണ് ജാഥയുടെ ഭാഗമായി കേരളത്തിലെ ജനങ്ങളുമായി സംവദിച്ചത്. അതിലൂടെ തന്നെയാണ് ഈ ജാഥ കടന്നുപോകുന്ന എല്ലാ സ്ഥലത്തും ആയിരക്കണക്കിന് ആളുകള്‍ ജാഥയെ വരവേല്‍ക്കാന്‍ വേണ്ടി തയ്യാറായിട്ടുള്ളത്. അതുകൊണ്ട് ഈ മുദ്രാവാക്യം കേരളം ഇരുകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ലെന്ന് വിമോചനയാത്രാ കോഡിനേറ്റര്‍ കൂടിയായ രമേശ് പറഞ്ഞു. നെടുമങ്ങാട് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുറേ നാളുകളായി ബിജെപിക്കും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനും സംഘപരിവാര്‍ സംഘടനകള്‍ക്കും എതിരായി നമ്മുടെ രാജ്യത്ത് ഉടനീളം അപവാദ പ്രചരണം നടക്കുകയാണ്. ഒരുവിഭാഗം മാധ്യമങ്ങളും മാര്‍ക്സിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികളും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായിട്ടുള്ള ഈ പ്രചാരണത്തിന്റെ പുറകില്‍ രാജ്യം തകര്‍ക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന രാജ്യദ്രോഹശക്തികളാണ്. ആഗോളതലത്തില്‍ ഭാരതം മഹാശക്തിയായി മാറുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തിന്റെ നാല് അതിരുകളും കടന്നുകൊണ്ട് ലോകസമൂഹം അംഗീകരിക്കുന്നു. ഈ അപവാദ പ്രചാരണത്തിന് പുറകിലുള്ളത് ദേശവിരുദ്ധ ശക്തികളാണ്. ആ പ്രചാരണം ഏറ്റവും കൂടുതല്‍ നടക്കുന്നത് നാം ജീവിക്കുന്ന കേരളത്തിലാണ്. അതുകൊണ്ടുതന്നെ സത്യാവസ്ഥ ജനങ്ങളെ ബോധ്യമാക്കേണ്ടതുണ്ട്. യഥാര്ഥങ്ങളായിട്ടുള്ള വസ്തുതകളും സത്യങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
വിമോചനയാത്ര കേരളത്തിന് പുതിയ രാഷ്ട്രീയവും പുതിയ സന്ദേശവും നല്‍കിക്കൊണ്ടാണ് കടന്നുപോയത്. വിമോചനയാത്രയില്‍ നാം ഉയര്‍ത്തുന്ന മറ്റൊരു മുദ്രാവാക്യം വികസിത കേരളം എന്നുള്ളതാണ്. വികസിത കേരളം എന്നതുകൊണ്ട് നാം അര്‍ഥമാക്കുന്നത് പുതിയൊരു കേരളത്തെ കുറിച്ചാണ്. അഞ്ചര പതിറ്റാണ്ടുകാലം നാം കണ്ടും അനുഭവിച്ചും പരിചയിച്ചും ഉള്ള കേരളമല്ല.
പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന അവരുടെ ജീവല്‍പ്രധാനമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന അവരുടെ കൂടെ പങ്കാളിത്തത്തോടെ പടുത്തുയര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന പുതിയ കേരളത്തെക്കുറിച്ചാണ് ഭാരതീയ ജനതാപാര്‍ട്ടി വിഭാവനം ചെയ്യുന്നതെന്നും രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: