Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുയുഗപ്പിറവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:33 pm IST
in Kerala

തിരുവനന്തപുരം: പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്തി വിമോചനത്തിന്റെ വിജയമന്ത്രവുമായി വിമോചനയാത്ര അനന്തപുരിയുടെ അകത്തളത്തില്‍. തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ ജനപിന്തുണ രാഷ്‌ട്രീയകേരളത്തിന് ദൃശ്യമാക്കിയ മണ്ഡലങ്ങളിലൂടെയായിരുന്നു യാത്രയുടെ ഇന്നലത്തെ പര്യടനം. അഞ്ചിരട്ടി വോട്ട് വര്‍ധിപ്പിച്ച അരുവിക്കരയില്‍നിന്നും തുടക്കം. വികസനം മുരടിച്ച അതിര്‍ത്തിഗ്രാമങ്ങളിലൂടെ അടിച്ചമര്‍ത്തപ്പെട്ട ദരിദ്രപക്ഷത്തിന്റെ വികസനമുന്നേറ്റമായി വെങ്ങാനൂരില്‍ സമാപനം. ഇനി രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്ന സമാപനസമ്മേളനത്തിന് ഒരു ദിവസത്തെ കാത്തിരിപ്പ്.

തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപി നേടിയ വന്‍വിജയത്തിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍ സമരനായകന്‍ കുമ്മനത്തെ വരവേറ്റത്. രാഷ്‌ട്രീയമാറ്റത്തിന് തയ്യാറെടുത്ത കേരളത്തിന്റെ ചിത്രം വ്യക്തമാക്കുന്നതായിരുന്നു സ്വീകരണകേന്ദ്രങ്ങളിലെ ജനപങ്കാളിത്തം.

അടിസ്ഥാന സൗകര്യപോലുമില്ലാതെ ദുരിതത്തിലായ വനവാസിസമൂഹം പുതുപ്രതീക്ഷകളുമായാണ് അരുവിക്കരയില്‍ വിമോചനനായകനെ വരവേറ്റത്.

പഞ്ചായത്ത് ഭരണം പിടിച്ചടക്കിയതിന്റെ ആത്മവിശ്വാസമാണ് കാട്ടാക്കടയിലെ സ്വീകരണത്തില്‍ പ്രതിഫലിച്ചത്. ഇടതിനെയും വലതിനെയും പലതവണ ഭരണത്തിലേറ്റിയ മാറനല്ലൂര്‍, വിളവൂര്‍ക്കല്‍ എന്നീ പഞ്ചായത്തുകള്‍ ഇത്തവണ ബിജെപിക്കൊപ്പമായിരുന്നു. ഇത് വരാന്‍പോകുന്ന തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണെന്ന് കുമ്മനം പറഞ്ഞു. ഇരുമുന്നണികളും കേരളത്തിന് സമ്മാനിച്ച ദുരന്തങ്ങളില്‍നിന്നുള്ള വിമോചനം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ യാഥാര്‍ത്ഥ്യമാകും.

കേരളത്തിലെ അവസാനത്തെ മണ്ഡലമായ പാറശാല വികസനത്തിലും ഏറ്റവും പിന്നിലെന്ന് തെളിയിക്കുന്നതായിരുന്നു യാത്രയിലെ കാഴ്ചകള്‍. അതിര്‍ത്തിഗ്രാമങ്ങളെ എന്നും അവഗണിക്കുന്ന മുന്നണിഭരണത്തിന്റെ ബാക്കിപത്രം. ഗ്രാമങ്ങളെ സംരക്ഷിച്ചിരുന്ന കൃഷിയും പരമ്പരാഗത വ്യവസായങ്ങളും നാമാവശേഷമായി. പാറശാലയെ ഒരുകാലത്തില്‍ അടയാളപ്പെടുത്തിയ കരിപ്പെട്ടി വ്യവസായം പൂര്‍ണമായും നശിച്ചു. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിച്ച് കര്‍ഷകപ്രതിനിധികള്‍ കുമ്മനത്തിന് നിവേദനം നല്‍കി.

കുപ്പത്തൊട്ടിയില്‍ കൈയിട്ടുവാരി മാലിന്യം ഭക്ഷിക്കുകയും ചെയ്തിരുന്ന വനവാസികുട്ടികളുള്ള ദയനീയ സാഹചര്യമാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭരണം കേരളത്തില്‍ സൃഷ്ടിച്ചതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ യഥാര്‍ത്ഥ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട മുന്നണികള്‍ വിവാദമുണ്ടാക്കി ഒളിച്ചോടുകയാണ്. സര്‍വ്വമേഖലകളിലും തകര്‍ന്നടിഞ്ഞ കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശന്‍മാസ്റ്റര്‍, പി.എം. വേലായുധന്‍, പ്രമീള സി. നായിക്, ബി. രാധാമണി, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍, സെക്രട്ടറിമാരായ വി.വി. രാജേഷ്, സി. ശിവന്‍കുട്ടി, വി.കെ. സജീവന്‍, എസ്. ഗിരിജാകുമാരി, രാജി പ്രസാദ്, എസ്‌സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.