തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് അധികാരത്തിലെത്താനാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തിരുവനന്തപുരത്ത് വിമോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ്.
കേരളത്തില്‍ മൂന്നാംശക്തി വരണം. മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും ഇവിടെ തൊഴിലവസരങ്ങള്‍ കൊണ്ടുവരുന്നതിലും ചെറുപ്പക്കാര്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അവസരമൊരുക്കുന്നതിലും തീര്‍ത്തും പരാജയമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ബദല്‍ ഇല്ലെന്നായിരുന്നു നേരത്തെ മുതല്‍ കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനെ തെരഞ്ഞെടുക്കുകയായിരുന്നെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ തല്ലുകൂടുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ മോതിരംമാറ്റം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തിരുവനന്തപുരത്ത് വിമോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇടതിന്റെയും വലതിന്റെയും രാഷ്ട്രീയ അവസരവാദത്തെ രാജ്നാഥ് സിംഗ് പരിഹസിച്ചത്. തല്ലുകൂടലും മോതിരംമാറ്റവും എങ്ങനെ ഒരുമിച്ചു പോകുമെന്നും അദ്ദേഹം ചോദിച്ചു.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇത്തവണ ഞങ്ങള്‍ക്ക് അടുത്ത തവണ നിങ്ങള്‍ക്ക് എന്ന നിലയില്‍ എല്‍ഡിഎഫും യുഡിഎഫും കേരളം ഭരിക്കുകയാണ്. ഇതിന് പിന്നില്‍ പരസ്പര ധാരണയാണെന്ന് വേണം മനസിലാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെയും രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. വിമോചനയാത്ര വെറുതെയാകില്ലെന്നും ഇടതില്‍ നിന്നും വലതില്‍ നിന്നുമുളള കേരളത്തിന്റെ വിമോചനത്തിനായിരിക്കും ഇത് കളമൊരുക്കുകയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച ശേഷം ഇതാദ്യമായിട്ടാണ് ഇരുപത് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരുമിച്ച് ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാന്‍ അവസരമൊരുങ്ങുന്നത്. അത് ബിജെപി അധികാരത്തിലെത്തിയ ശേഷമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസിന് ഇതുവരെ ഇങ്ങനൊരു സഹായം പാവങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ന് നയതന്ത്ര രംഗത്ത് ഏതെങ്കിലും ഒരു രാജ്യത്തെ ഒഴിവാക്കരുതെന്ന് ലോകരാജ്യങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ഭാരതമായിരിക്കും. അതിന് കാരണമായത് നരേന്ദ്രമോദി സര്‍ക്കാരാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. എല്ലാവരുടെയും കൂടെ എല്ലാവര്ക്കും വികസനമെന്ന മന്ത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെയ്ക്കുന്നത്. ബിജെപിയെ സംബന്ധിച്ച് ഇതൊരു മുദ്രാവാക്യമല്ല ഒരു ആശയമാണെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബിജെപി മുന്നോട്ടുപോകുകയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ ഇരുപത് മാസങ്ങള്‍ക്കുള്ളില്‍ ഒരു അഴിമതി പോലും സര്‍ക്കാരിനെതിരേ ഉയര്‍ന്നിട്ടില്ലെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: