തിരുവനന്തപുരം: ഇസ്രത്ത് ജഹാന്റെ പേരില്‍ കുപ്രചാരണം നടത്തിയ രാഷ്ട്രീയ കക്ഷികള്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇസ്രത്ത് ജഹാനെക്കുറിച്ച് ഹെഡ്ലി ചാവേര്‍ ബോംബാണെന്ന വെളിപ്പെടുത്തല്‍ പുറത്തായിക്കഴിഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ കുപ്രചരണത്തിലൂടെ പുകമറ സൃഷ്ടിച്ചവര്‍ ജനങ്ങളോട് മാപ്പുപറയണം.
ഹെഡ്ലിയുടെ വെളിപ്പെടുത്തലോടെ പാകിസ്ഥാന്റെ പങ്ക് തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. പക്ഷെ പാകിസ്ഥാനുമായി സുദൃഢമായ ബന്ധം ഭാരതം ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, എംപി റിച്ചാര്‍ഡ് ഹൈ, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, മുന്‍ സംസ്ഥാന പ്രസിഡണ്ടുമാരായ വിമുരളീധരന്‍, അഡ്വ.പി.എസ്.ശ്രീധരന് പിള്ള, സി.കെ. പത്മനാഭന്, സംഘടനാ സെക്രട്ടറി കെ.ആര്.ഉമാകാന്തന്‍, സഹസംഘടനാ സെക്രട്ടറി സുഭാഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, വൈസ് പ്രസിഡണ്ടുമാരായ കെ.പി.ശ്രീശന് മാസ്റ്റര്‍, പി.എം.വേലായുധന്, നേതാക്കളായ ജെ.ആര്.പത്മകുമാര്‍, വി.കെ.സജീവന്, അഡ്വ.ബി.ഗോപാലകൃഷ്ണന്, എന്‍ഡിഎ നേതാക്കളായ പി.സി.തോമസ്, ജോസ് ചെമ്പേരി, മെഹബൂബ്, സംവിധായകന് രാജസേനന്, എസ്സി എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ്, യുവമോര്‍ച്ച മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ് ബാബു എന്നിവര്‍ സംബന്ധിച്ചു. ജോര്‍ജ് കുര്യന് പ്രസംഗം പരിഭാഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: