Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വരാനിരിക്കുന്നത് പരീക്ഷക്കാലം ; പേടി മാറ്റി കരുതലോടെയിരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:02 pm IST
inSpecial Article

ഫെബ്രുവരി -മാര്‍ച്ച് മാസങ്ങള്‍ പരീക്ഷക്കാലമാണ്. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദം വര്‍ധിക്കുന്ന സമയം കൂടിയാണിത്. പരീക്ഷയടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും ആശങ്കയാണ്. പ്രത്യേകിച്ച് എസ്എസ്എല്‍സി, പ്ലസ്.ടു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും. എല്ലാ വിഷയങ്ങള്‍ക്കും എ. പ്ലസ് ഗ്രേഡ് കിട്ടുമോ എന്നാണ് അവരുടെയും രക്ഷിതാക്കളുടെയും ഉത്കണ്ട. പരീക്ഷക്കാലത്ത് രക്ഷിതാക്കള്‍ ലീവെടുത്ത് കുട്ടികളെ സഹായിക്കാനൊരുങ്ങുന്നത് ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല. പരീക്ഷയെ നേരിടാന്‍ ചില കരുതലുകള്‍.

1. പരീക്ഷയെ വളരെ സ്വാഭാവികമായി നേരിടാന്‍ കഴിയണം. നമ്മുടെ ദിനചര്യയില്‍ പരീക്ഷാ കാലത്ത് വലിയ മാറ്റങ്ങള്‍ വരുത്താതിരിക്കുകയാണ് നല്ലത്. സമയത്ത് ഭക്ഷണം കഴിക്കുകയും സമയത്ത് ഉറങ്ങുകയും സാധാരണപോലെ നേരത്തെ ഉണരുകയും വേണം. രാത്രി ഏറെ സമയം വായിച്ച് ശീലമില്ലാത്തവര്‍, പരീക്ഷാ കാലത്ത് വൈകിയുറങ്ങുന്നത് തലവേദനക്കും ശാരീരികാസ്വാസ്ഥ്യത്തിനും കാരണമാകും. അത് വിലപ്പെട്ട സമയ നഷ്ടത്തിനും കാരണമായേക്കാം.

2. മുഴുവന്‍ പേടിയും പുറത്ത് കളയുക. മനസ്സിനെ സ്വതന്ത്രമാക്കുക. എനിക്ക് നന്നായി പരീക്ഷയെഴുതാനാകുമെന്ന് മനസ്സിനെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുക.

3. ഒരു ടൈംടേബിള്‍ തയ്യാറാക്കുക. പരീക്ഷക്ക് അവസാന മിനുക്ക് പണികള്‍ നടത്താനുള്ള കുറഞ്ഞ സമയമേ നമ്മുടെ പക്കലുള്ളൂ. അതിനാല്‍ സമയം നഷ്ടപ്പെടുത്തുകയേ അരുത്. പക്ഷേ ആവശ്യത്തിന് വിശ്രമവും വിനോദവുമൊക്കെ വേണമെന്നത് മറക്കരുത്.

4. പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണം. അവ നേരത്തെ തന്നെ പഠിച്ച് തീര്‍ക്കുന്നത് ആവശ്യമായ സംശയ പൂര്‍ത്തീകരണത്തിന് അവസരം നല്‍കും. ഓരോ വിഷയങ്ങള്‍ക്കും ആവശ്യമായ ഇടവേളയും നല്‍കാം.

5. ഏത് സമയമാണ് പഠനത്തിന് അനുയോജ്യമെന്നത് വ്യക്തി കേന്ദ്രീകൃതമാണ്. നേരത്തെ ഉറങ്ങുകയും കഴിയുന്നത്ര നേരത്തെ എഴുന്നേറ്റ് പഠിക്കുകയും ചെയ്യുന്നതാണ് നല്ലത്.

6. കൂടുതല്‍ ആശ്വാസം തോന്നുന്ന സമയവും സ്ഥലവും പഠിക്കാന്‍ തെരഞ്ഞെടുക്കുക. ശബ്ദം കൊണ്ട് ശല്യം ചെയ്യാത്ത, കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന സ്ഥലം. വെളിച്ചവും വായുവും ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥലമായിരിക്കണം വായനക്ക് തെരഞ്ഞെടുക്കേണ്ടത്. വാതിലും ജനലുകളും അടച്ചിട്ട മുറിയിലിരുന്ന് വായിക്കുന്നത് ഒഴിവാക്കുക. അവിടെ ഓക്സിജന്റെ കുറവ് അനുഭവപ്പെടും.

7. കിടക്കയിലോ കസേരയിലോ കിടന്നുകൊണ്ട് വായിക്കരുത്. സുഷുമ്നാ നാഡി നേരെ നില്‍ക്കുന്ന രൂപത്തില്‍ നിവര്‍ന്നിരുന്ന് വായിക്കുക.

8. പഠനത്തിനാവശ്യമായ സാമഗ്രികള്‍- പേന, പെന്‍സില്‍, നോട്ടു കുറിക്കാന്‍ പേപ്പര്‍, ഡിക്ഷ്നറി തുടങ്ങിയവയെല്ലാം വായന തുടങ്ങുന്നതിന് മുമ്പ് സമീപത്ത് ക്രമീകരിച്ച് വെക്കുക. ഓരോന്നും അന്വേഷിച്ച് പോകുന്നത് സമയനഷ്ടമുണ്ടാകും.

9. ആവശ്യത്തിന് കുടിവെള്ളം വായന മുറിയില്‍ ഒരുക്കിവെക്കാന്‍ മറക്കരുത്.

10. സമവാക്യങ്ങളും, ചിത്രങ്ങളും, പ്രധാന പോയന്റുകളും വളരെ ചുരുക്കത്തില്‍ നോട്ടു കുറിക്കുക. മുഴുവന്‍ പേജുകളും ആവര്‍ത്തിച്ചു വായിക്കാതെ കുറഞ്ഞ സമയം കൊണ്ട് റിവിഷന്‍ പൂര്‍ത്തിയാക്കാന്‍ ഈ കുറിപ്പുകള്‍ സഹായിക്കും.

11. നന്നായി ഉറങ്ങുക. പ്രത്യേകിച്ചും പരീക്ഷക്ക് തൊട്ടു മുമ്പുള്ള രാത്രി. ഏറ്റവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങണം. ഇത് പരീക്ഷയില്‍ കാര്യമായ മെച്ചമുണ്ടാക്കും.

12. മനഃപാഠരീതി ഇപ്പോഴുള്ള കുട്ടികള്‍ സ്വീകരിക്കാറില്ല. പരീക്ഷാ ചോദ്യത്തിന്റെ മാതൃകകള്‍ മനസ്സിലാക്കി തയ്യാറെടുപ്പ് നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

13. സാധാരണ പോലെ ഭക്ഷണം കഴിക്കുക. കൂടുതല്‍ ഫാറ്റി ആസിഡുകള്‍ ഉള്ളവ- ഉരുളകിഴങ്ങ്, മരച്ചീനി, എണ്ണയില്‍ പൊരിച്ചവ- ഒഴിവാക്കുന്നതാണ് നല്ലത്. പാല്‍, തൈര്, തേന്‍ എന്നിവയാകാം. സ്റ്റഡീ ലീവ് കാലത്തും പരീക്ഷാ ദിവസവും ഭക്ഷണം കഴിക്കാതിരിക്കുന്നത് നല്ലതല്ല.

പരീക്ഷക്ക് പഠിക്കുന്നു എന്ന ചിന്ത മാറ്റുക. പരീക്ഷയെ ആത്മവിശ്വാസത്തോടും സന്തോഷത്തോടും കൂടി സ്വീകരിക്കുക, പരീക്ഷയെക്കുറിച്ച് അനാവശ്യ ഭീതി മനസ്സില്‍ വളര്‍ത്താതിരിക്കുക, മുമ്പ് പരീക്ഷ എഴുതിയവരോട് അനുഭവങ്ങള്‍ ചോദിച്ചറിയുക, പഴയ ചോദ്യ പേപ്പറുകള്‍ ശേഖരിക്കുക, മുന്‍വര്‍ഷങ്ങളിലെ ചോദ്യഘടനയുടെ അടിസ്ഥാനത്തില്‍ ഓരോ ചോദ്യോത്തരവുമെഴുതിത്തീര്‍ക്കാനുള്ള സമയം മുന്‍കൂട്ടി നിശ്ചയിക്കുക, പരീക്ഷയുടെ തലേ ദിവസം രാത്രിയും പരീക്ഷാ ദിവസം പുലര്‍ച്ചെയും ഏറെ നേരം വായിക്കരുത്. ഉന്മേഷം നഷ്ടപ്പെടും.

പരീക്ഷയുടെ തലേ ദിവസം കൂടുതല്‍ ഉറക്കമൊഴിച്ച് പഠിക്കരുത്. നേരത്തെ ഉറങ്ങുക. വേവലാതിപ്പെടാതെ, വെപ്രാളം പിടിക്കാതെ മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ട് പരീക്ഷക്ക് തയ്യാറാകുക. വീട്ടില്‍ നിന്നു പരീക്ഷാ കേന്ദ്രത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് പരീക്ഷക്കാവശ്യമുള്ള സാധനസാമഗ്രികള്‍കൈവശമുണ്ടോ എന്ന് പരിശോധിക്കുക.

പരീക്ഷാ സമയത്ത് അമിതമായി വിയര്‍ക്കാതിരിക്കുന്നതിനായി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. തലച്ചോറിന്റെ പ്രവര്‍ത്തനശേഷി കുറയാതിരിക്കുന്നതിനായി കഴിയുന്നതും പരീക്ഷക്ക് മൂന്ന് മണിക്കൂര്‍ മുമ്പ് മാത്രം ഭക്ഷണം കഴിക്കുക. പരീക്ഷക്ക് നേരത്തെ എത്താന്‍ ശ്രമിക്കുക. പരീക്ഷാ ഹാളില്‍ കയറുമ്പോള്‍ ധൃതിയില്‍ പുസ്തകം വായിക്കരുത്. ടെന്‍ഷനുണ്ടാകുന്ന കാര്യം ചെയ്യരുത്.

12 ഗ്ലാസ് വെള്ളം നിത്യം കുടിക്കുക. ആത്മവിശ്വാസത്തോടെ… സമചിത്തതയോടെ…, ശുഭാപ്തി വിശ്വാസത്തോടെ… പരീക്ഷാഹാളില്‍ പ്രവേശിക്കുക. പരീക്ഷാ ഹാളില്‍ പേപ്പര്‍ കിട്ടുന്നതിന് മുമ്പ് മനസ്സിനെ ശാന്തമാക്കാന്‍ പ്രാര്‍ഥന നടത്തണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

Samskriti

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

Samskriti

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

Samskriti

രാമനാമ, മൗനധ്യാന മാഹാത്മ്യം

പുതിയ വാര്‍ത്തകള്‍

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.