Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പൂരപ്പാടത്ത് മേളവിരുന്ന്; ദേവസംഗമം സായൂജ്യമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:18 pm IST
inThrissur

കെ.ഉണ്ണികൃഷ്ണന്‍

ആറാട്ടുപുഴ: ആനയെ കാണണേല്‍ ആറാട്ടുപുഴ പോകണം എന്നത് ഒരു വാമൊഴിയാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദേവസംഗമമാണ് തൃശ്ശൂര്‍ ആറാട്ടുപുഴ പൂരം. ഏഷ്യ വന്‍കരയില്‍ ഏറ്റവും കൂടുതല്‍ നാട്ടാനകള്‍ പങ്കെടുക്കുന്ന മേള എന്ന ഉന്നതിയും എക്കാലത്തും ആറാട്ടുപുഴക്ക് സ്വന്തമാണ്.

നൂറ്റിയമ്പതോളം ആനകള്‍ നിരന്ന പൂരത്തിന് ആറാട്ടുപുഴ പൂരപ്പാടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം പോലും പ്രകൃതിയുടെ വികൃതിയില്‍ ആറാട്ടുപുഴയില്‍ നിന്നും വടക്കുംനാഥന്റെ തിരുമുറ്റത്തേക്ക് പറിച്ചു നട്ട ഒന്നാണ്. സവിശേഷണങ്ങള്‍ക്ക് വാക്കുകളില്ലാത്ത ആ പൂരം. അതാണ് ആറാട്ടുപുഴ പൂരം. 23 ദേവീ ദേവന്മാര്‍ പങ്കെടുക്കുന്ന മഹാസംഗമം.

പൂരം നാളില്‍ യക്ഷ കിന്നര ഗന്ധര്‍വ്വന്മാര്‍ പിശാചരക്ഷോഗണങ്ങളും മുപ്പത്തിമുക്കോടി ദേവഗണങ്ങളും പൂരപ്പാടത്ത് സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ കാശിവിശ്വനാഥ ക്ഷേത്രം മുതല്‍ മഹാക്ഷേത്രങ്ങളില്‍ പൂരദിവസം അത്താഴപ്പൂജ നേരത്തേയാണ് നടത്തുക.

വൈകീട്ട് ആറിന് ശാസ്താവിന്റെ പുറത്തേക്ക് എഴുന്നള്ളിപ്പിന് 250 കലാകാരന്മാരുടെ പഞ്ചാരിമേളം നടന്നു. തുടര്‍ന്നുള്ള കരിമരുന്നു പ്രയോഗം ഇത്തവണ ഉണ്ടായില്ല. പോലീസിന്റെ ഭാഗത്തുനിന്ന് അനുമതി ലഭിക്കാത്തതിനാല്‍ തറയ്‌ക്കല്‍ പൂരത്തിനും വെടിക്കെട്ട് നടന്നില്ല.

കൈപന്തത്തിന്റെ തിളക്കത്തില്‍ പതിനഞ്ച് ആനകളുടെ അകമ്പടിയില്‍ ആറാട്ടുപുഴ ശാസ്താവ് ദേവമേളയുടെ നായകന്‍ തൃപ്രയാര്‍ തേവര്‍ എത്തിയോ എന്നറിയാന്‍ ഏഴുകണ്ടം വരെ പോയി. മടക്ക യാത്രയില്‍ ആതിഥ്യമരുളി നിലപാടു തറയില്‍ നിന്ന ശേഷം നിലപാടു നില്‍ക്കുവാനുള്ള ഉത്തരവാദിത്വം ചാത്തക്കുടം ശാസ്താവിന് നല്‍കി ക്ഷേത്രത്തിലേക്ക് മടങ്ങി. ഇതോടെ പൂരപ്പാടത്ത് വിവിധ ക്ഷേത്രങ്ങളുടെ പാണ്ടി പഞ്ചാരി മേളങ്ങളും എഴുന്നള്ളിപ്പുകളും ആരംഭിച്ചു.

രാത്രി പതിനൊന്നോടെ തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവ് പഞ്ചാരിമേളത്തോടെ ഏഴാനകളുടെ അകമ്പടിയില്‍ എഴുന്നള്ളി. തുടര്‍ന്ന് പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, കാട്ടുപിഷാരിക്കല്‍ ഭഗവതിമാര്‍ ഒന്നിച്ച് പഞ്ചാരിമേളത്തോടെ അഞ്ച് ആനകളുടെ അകമ്പടിയില്‍ എഴുന്നള്ളി.

ഒപ്പം തന്നെ നെട്ടിശ്ശേരി ശാസ്താവ് പാണ്ടിമേളത്തോടെ അഞ്ചാനകളുടെ അകമ്പടിയില്‍ എഴുന്നള്ളി. പന്ത്രണ്ട് മണിയോടെ പഞ്ചാരിമേളത്തോടെ അഞ്ചാനകളുടെ അകമ്പടിയില്‍ എടക്കുന്നി ഭഗവതി എഴുന്നള്ളി നില്‍ക്കുമ്പോള്‍ അന്തിക്കാട് ചൂരക്കോട്ട്കാവ് ഭഗവതിമാര്‍ പാണ്ടിയും പഞ്ചാരിയും അകമ്പടിയായി അഞ്ചാനകളോടെ എഴുന്നള്ളി.

അര്‍ദ്ധരാത്രി ചോതി നക്ഷത്രം ഉച്ഛസ്ഥായിയില്‍ എ#്തിയപ്പോള്‍ ദേവമേളക്ക് നായകനായ തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തി. പല്ലിശ്ശേരി സെന്റര്‍ മുതല്‍ കൈതവളപ്പ് വരെ പഞ്ചവാദ്യത്തോടെ പതിനൊന്നാനകള്‍ അകമ്പടിയായി. തുടര്‍ന്ന് ഇരുപത്തിയൊന്ന് ആനകളോടെ പാണ്ടിമേളം അരങ്ങേറി.

പൂരപ്പാടത്തേക്ക് തൃപ്രയാര്‍ തേവര്‍ പ്രവേശിച്ചതോടെ വൈകുണ്ഠ ദര്‍ശ്ശന സമാനമായ വിശ്വ പ്രസിദ്ധമായ ആറാട്ടുപുഴ പൂരം കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. എണ്‍പതിലേറെ ആനകള്‍ നിരന്നു. നടുവില്‍ നായകനായി തൃപ്രയാര്‍ തേവരും ഇടതു ഭാഗത്തായി ചാത്തക്കുടം ശാസ്താവിനൊപ്പം ഊരകത്തമ്മ തിരുവടിയും വലതു ഭാഗത്തായി ചേര്‍പ്പ് ഭഗവതിയും ചേര്‍ന്ന് നിന്നു. സൂര്യോദയം വരെ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ഇരു ഭാഗങ്ങളിലും പാണ്ടിയും പഞ്ചാരിയും മാറ്റുരച്ചു. ശേഷം തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലേക്ക്. മറ്റു ദേവീ ദേവന്മാര്‍ പിന്‍തുടര്‍ന്നു.

മന്ദാരക്കടവിലെ ആറാട്ടിനായി വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതി ആദ്യം ആറാടി. തുടര്‍ന്ന് ദേവീ ദേവന്മാരും. വീണ്ടും പൂരപ്പാടത്തേക്കെത്തി കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ദേവീ ദേവന്മാര്‍ ആഥിതേയനായ ആറാട്ടുപുഴ ശാസ്താവിന് ഉപചാരം ചൊല്ലി പിരിഞ്ഞു.

തൃപ്രയാര്‍ തേവര്‍ക്കും ചേര്‍പ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും ഒപ്പം ആറാട്ടുപുഴ ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോയി. അവിടെ വച്ച് ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷന്‍ ഗണിച്ചെടുത്ത് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തിയ്യതി വിളമ്പരം ചെയ്തു.

അടുത്ത വര്‍ഷം കാണാം എന്ന ഉപചാരം തൃപ്രയാര്‍ തേവര്‍ക്കും അമ്മത്തിരുവടിക്കും ചേര്‍പ്പിലമ്മക്കും നല്‍കി ആറാട്ടുപുഴ ശാസ്താവ് തിരിച്ചെഴുന്നള്ളുന്നു. ഈ ചടങ്ങുകളോടെ വര്‍ഷത്തെ ദേവമേളക്ക് പര്യവസാനമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.