Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പ്രതിഭയുടെ ഋതുപകര്‍ച്ചയിലാണ് മലയാളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:46 pm IST
in Literature

വായനയുടെ വൈവിധ്യങ്ങളും എഴുത്തിന്റെ വ്യത്യസ്തതകളുമായി സര്‍ഗാത്മക പാതയിലാണെങ്കിലും ഈടുറ്റ രചനകള്‍ ഉണ്ടാവില്ലെന്ന നിര്‍വ്യാജ പരാതികളും നിലനില്‍ക്കുന്നുണ്ട് മലയാള സാഹിത്യത്തില്‍. ലോക സാഹിത്യത്തിലെ അപ്പപ്പോഴുള്ള പുത്തനുണര്‍വുകള്‍ അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് വായനക്കാരുടെ ഇത്തരം വിളിച്ചു പറയലുകള്‍.

വായനയാണ് എഴുത്തിനെക്കാള്‍ രചയിതാക്കള്‍ക്കു പ്രധാനമെന്ന റോബര്‍ട്ട് ബോളോനയുടെ വാചകങ്ങള്‍ ഇത്തരം വായനാഗൗരവത്തിലാണ് ഊന്നുന്നത്. പൗലോ കൊയ്‌ലോയുടെ ചാരസുന്ദരി പോലുള്ള, പ്രശസ്തരുടെ രചനകള്‍ പുറത്തിറങ്ങി ആഗോള തിരയടികള്‍ ഉണ്ടാക്കുന്നതിനോടടുത്ത ദിവസങ്ങളില്‍ തന്നെ അതിന്റെ മലയാള വിവര്‍ത്തനം ഉണ്ടായതും വില്‍പ്പന തകൃതിയായതും എന്തും ഉള്‍ക്കൊള്ളാനുള്ള വായനാ സഹൃദയത്വം മലയാളിക്കുണ്ടെന്ന യാഥാര്‍ഥ്യം ഇത്തരം ഗൗരവത്തെ സാധൂകരിക്കുന്നുണ്ട്.

വായനയുടെയും എഴുത്തിന്റെയും സ്പന്ദമാപിനികളെക്കുറിച്ചാകുമ്പോള്‍ വായനയുടെ ആഴവും എഴുത്തിന്റെ പരപ്പിനേയും പറ്റിയാവും പറയേണ്ടി വരിക. വായനയുടെ ലോകം വിസ്തൃതവും എഴുത്തിന്റെത് അത്രകണ്ടല്ലെന്നതും ഇതിന്റെ പരിഹാര ക്രിയയല്ല. എന്നാല്‍ പലപേരുകളിലും പരിമിതിയുള്ള മലയാളത്തില്‍ പക്ഷേ,അത്ര നിലവാരത്തകര്‍ച്ചയിലല്ല എഴുത്തു ലോകം. എന്നിരുന്നാലും മികച്ച ചില കൃതികള്‍ പ്രശസ്തരുടേതല്ലാത്തതുകൊണ്ട് ഇടംകിട്ടാതെ പോവുകയോ വായിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നുണ്ട്. ഇങ്ങനെ പ്രചാരം കിട്ടാതെ ചില നല്ല രചനകള്‍ തിരസ്‌ക്കരിക്കപ്പെടുകയും ചവറുകളാണെങ്കില്‍പ്പോലും പ്രശസ്തരുടെത് വന്‍ സ്വീകാര്യതയോടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതു നല്ല രചനകള്‍ക്കു നേരെയുള്ള അടിയന്തരാവസ്ഥയാണ്. കാലം ഇത്തരം പിന്‍തിരിപ്പനവസ്ഥയ്‌ക്കെതിരെ കണക്കു പറയും.

മലയാള നോവലില്‍ ക്‌ളാസിക്കായി മാറിയ ആനന്ദിന്റെ ആള്‍ക്കൂട്ടം നാലഞ്ചു വര്‍ഷം ആരുംനോക്കാതെ പൊടിപിടിച്ചു കിടന്നശേഷമാണ് അച്ചടി കണ്ടതെന്നു കേട്ടിട്ടുണ്ട്.

ഒരു വര്‍ഷത്തെ കണക്കെടുപ്പില്‍ മികവിന്റെ രചനകള്‍ക്കു പകരം കൂടുതല്‍ വിറ്റുപോയവയ്‌ക്കാണ് തൂക്കം കിട്ടുന്നത്. അധികം വിറ്റുപോകുന്നത് കൂടുതല്‍ മികച്ചത് എന്നതാണ് സാധാരണ വിവക്ഷ. അങ്ങനെ നോക്കുമ്പോള്‍ തുടര്‍ച്ചയായി നാലഞ്ചു വര്‍ഷം വില്‍പ്പനയില്‍ മുന്നേറ്റമുള്ള ചില പുസ്തകങ്ങളും അവയോടൊപ്പം മറ്റു ചിലതുകൂടി വായനക്കാരില്‍ അധികമായി എത്തുന്നുണ്ട്. ബന്യാമിന്റെ ആടുജീവിതം,സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,കെ.ആര്‍.മീരയുടെ ആരാച്ചാര്‍. മാധവിക്കുട്ടിയുടെ എന്റെ കഥ, നീര്‍മാതളം പൂത്തകാലം, എം.ടിയുടെ നാലുകെട്ട്, രണ്ടാമൂഴം, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, യു.കെ.കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം, ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡ്, ഞാന്‍ ഇന്നസന്റ്, മുകേഷിന്റെ കഥകള്‍, റഫീഖ് അഹമ്മദിന്റെ കവിതകള്‍, ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, നനഞ്ഞു തീര്‍ന്ന മഴകള്‍, സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്നിങ്ങനെ പഴയ പുതിയ മുഖങ്ങളുടെ രചനകള്‍ ആവര്‍ത്തിച്ചു വില്‍ക്കപ്പെടുന്നുണ്ട്.

നോവല്‍, കഥ, സ്മരണകള്‍, അനുഭവമെഴുത്ത് തുടങ്ങി വ്യത്യസ്ത ചേരുവയില്‍പ്പെട്ടവയില്‍ നോവലുകള്‍ക്കു തന്നെയാണ് മുന്‍നിര താല്‍പര്യം. എന്നാല്‍ മുകേഷിന്റെയും ഇന്നസെന്റിന്റേയും ദീപാ നിശാന്തിന്റെയും കൃതികള്‍ സാഹിത്യേതരമാണെങ്കിലും അനുഭവത്തിന്റെ കാന്തികതകൊണ്ട് ആസ്വാദ്യമാണ്. കവിത തുളുമ്പിന്റെ ഭാഷയാണ് ദീപയുടെ എഴുത്തിനുള്ളത്. പലപതിപ്പുകളും അവരുടെ പുസ്തകത്തിനുണ്ടായിട്ടുണ്ട്. മുകേഷിന്റെ നര്‍മബോധം പുസ്തകത്തിലും കാണാം. ഇന്നസന്റിന്റേത് കണ്ണീരു ഒളിച്ചിരിക്കുന്ന ചിരിയാണ്. സൂക്ഷ്മമായി പറഞ്ഞില്ലെങ്കില്‍ രസച്ചരടു പൊട്ടിച്ച് വായന പുറത്തുപോകാവുന്ന സ്ഥലപുരാണാധിഷ്ഠിതമായ പ്രമേയത്തെ ചട്ടക്കൂട്ടിലൊതുക്കി കാമ്പമുള്ള ഭാഷയിലവതരിപ്പിക്കപ്പെട്ടതാണ് കുമാരന്റെ നോവല്‍. കുറഞ്ഞകാലംകൊണ്ട് നിരവധി പുരസ്‌ക്കാരങ്ങളും അതിനുപരി അനവധി ചര്‍ച്ചകളും ഉണ്ടായിട്ടുള്ള കൃതിയാണിത്.

പഴയ തലമുറയില്‍പ്പെട്ടവരെന്നു പറയപ്പെടുന്നവര്‍ വായനക്കാരെ ശക്തമായി സ്വാധീനിച്ചുകൊണ്ട് പുതിയവരായി നിലകൊള്ളുന്നത് ആശ്വാസകരമാണ്. എംടി, മാധവിക്കുട്ടി,​പുനത്തില്‍, വിജയന്‍, മേതില്‍, ആനന്ദ്, കാക്കനാടന്‍, പി.വത്സല, സേതു തുടങ്ങിയ എഴുത്തുകാരുടെ സ്വാധീന ശക്തി ഇന്നും പുതു തലമുറക്കാര്‍ക്കില്ല. സാഹിത്യ വിഭാഗങ്ങളില്‍ നോവലിനു തന്നെയാണ് മുന്‍തൂക്കം. പെട്ടെന്നു വായിച്ചു തീര്‍ക്കാവുന്ന പുസ്തം എന്ന നിലയില്‍ നിന്നും കൊള്ളാവുന്നതാണെങ്കില്‍ വലുതായാലും കുഴപ്പമില്ലെന്നു ബോധ്യപ്പെടുന്നതാണ് മനുഷ്യന് ഒരു ആമുഖം, ആരാച്ചാര്‍ എന്നിങ്ങനെയുള്ള വലിയ പുസ്തകങ്ങളുടെ വന്‍ വില്‍പ്പന.

കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പുത്തന്‍ കൂട്ടുകാരന്‍ ഇപ്പഴും സക്കറിയ തന്നെയാണ്. പുതു തലമുറക്കാരുടെ നിരീക്ഷണത്തിന മേലേയും പ്രതിഭയുടെ തീവെട്ടം ഉണ്ടാക്കുന്നുണ്ട് സക്കറിയക്കഥകള്‍. വാക്കുകള്‍കൊണ്ട് എന്തുമാവാം എന്നതില്‍ കവിഞ്ഞ് കവിതാസൗഖ്യം കിട്ടണമെങ്കില്‍ സുഗതകുമാരിയും വിജയലക്ഷ്മിയും ടി.പി.രാജീവനും പി.എന്‍.ഗോപീകൃഷ്ണനുമൊക്കെ എഴുതണം.

വിവര്‍ത്തന സാഹിത്യം മലയാളത്തില്‍ കുറെക്കാലമായി വേരുപിടിച്ചിട്ടുള്ളത് വായനക്കാരന്റെ ലോകം വായിക്കാനുള്ള ആവേശം അറിഞ്ഞാണ്. പൗലോ കൊയ്‌ലോയുടെ ചാരസുന്ദരി തൊട്ടടുത്ത ദിവസം തന്നെ മലയാളത്തില്‍ ഇറങ്ങിയത് ഈ ആവേശത്തിരകൊണ്ടാണ്. ഒരു സാഹിത്യരൂപമായി തന്നെ വിവര്‍ത്തനം മലയാളത്തില്‍ സാന്നിധ്യമായിട്ടുണ്ട്. ലോക സാഹിത്യം ചെറിയ മലയാളത്തെ വലുതാക്കുന്നു. മൂലകൃതിയുടെ ആത്മാവു ചോരാതെ തന്നെ തര്‍ജമ ചെയ്യുന്ന പ്രതിഭകള്‍ ഇവിടെ ധാരാളം. ഭാവനയുടെ പ്രതിഭാ വിലാസംകൊണ്ട് നാളെയുടെ പച്ചപ്പിനുള്ള കളമൊരുക്കല്‍ നമ്മുടെ എഴുത്തുകാരില്‍ നടക്കുന്നുണ്ട്. ആര്‍ക്കും അവനവന്റെ ചിലവില്‍പ്പോലുമല്ലാതെ പറയാവുന്ന കുറവുകള്‍ക്കു മേലെ മികവിന്റെതു തന്നെയായിരുന്നു 2061ലെ മലയാള സാഹിത്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.