Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പിങ്ക് കോളര്‍ ജോലികള്‍ സ്ത്രീകള്‍ കയ്യടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:37 pm IST
inLifestyle

തൊഴില്‍ മേഖലയെ വിവിധ കോളറുകളായി നാം തിരിച്ചിരിക്കുന്നു, വെളളക്കോളര്‍, നീലക്കോളര്‍, പിങ്ക് കോളര്‍ ഇങ്ങനെ നീളുന്നു അത്. വെളളക്കോളര്‍ ജോലിയോട് എല്ലാവര്‍ക്കും താത്പര്യം കൂടുതലാണ്. കാരണം കോളര്‍ ചുളുങ്ങാതെ പഞ്ചനക്ഷത്രസൗകര്യത്തില്‍ ജോലി ചെയ്യാമെന്നത് തന്നെ.

ബ്ലൂ കോളര്‍ അഥവാ നീലക്കോളറിനോട് ആര്‍ക്കും വലിയ താത്പര്യമില്ല. കാരണം അത് അദ്ധ്വാനം ഏറെ വേണ്ടുന്ന ജോലിയാണ്. നമ്മുടെ നാടന്‍ ഭാഷയില്‍ കൂലിപ്പണി. എന്നാല്‍ എന്താണ് ഈ പിങ്ക് കോളര്‍ എന്നാകും ഇപ്പോള്‍ ആലോചിക്കുന്നത് അല്ലേ. പറയാം.

നഴ്സിംഗ്, അധ്യാപനം, ഹോട്ടലുകളിലെ ഭക്ഷണം വിളമ്പല്‍ തുടങ്ങിയ തൊഴിലുകളാണ് പിങ്ക് കോളര്‍ എന്ന സംജ്ഞയ്‌ക്ക് ഉളളില്‍ വരുന്നത്. നമുക്കറിയാം പഠിപ്പിക്കലും ശുശ്രൂഷിക്കലുമെല്ലാം എന്നും സ്ത്രീകള്‍ക്ക് തന്നെ മാറ്റി വച്ചിട്ടുളള തൊഴിലുകളാണ്. പണ്ടേ ഈ രംഗത്ത് സ്ത്രീകളാണ് ഏറെയും. അധ്യാപനത്തില്‍ ഏറെ മാറ്റങ്ങള്‍ നേരത്തെ തന്നെ വന്നിരുന്നെങ്കിലും നേഴ്സിംഗിലേക്ക് കടന്ന് വരാന്‍ പുരുഷന്‍മാര്‍ ഏറെ വൈമനസ്യം കാട്ടിയിരുന്നു. എന്നാലിന്ന് ഇതിനൊരു മാറ്റമുണ്ട്. ചെറിയ തോതില്‍ പുരുഷന്‍മാര്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്.

പത്ത് നഴ്സുമാരെ എടുത്താല്‍ ഒരു പുരുഷന്‍ ഉണ്ടാകും. എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് രംഗത്തും സാമൂഹ്യ പ്രവര്‍ത്തനത്തിലും കൗണ്‍സിലിംഗ് മേഖലയിലും സ്ത്രീകള്‍ തന്നെയാണ് തിളങ്ങുന്നത്. എന്നാല്‍ ഇതിനെതിരെ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതൊരു അസന്തുലിതത്വം സൃഷ്ടിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സമ്പദ്ഘടനയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇരുപക്ഷത്തിന്റെയും കൂട്ടായ്‌മ ഉണ്ടാകണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളുടെ ജോലി എന്ന ലേബല്‍ പലപ്പോഴും കമ്പനികളെ പ്രതിസന്ധിയിലാക്കുന്നതായി ബിഹേവിയറല്‍ സാമ്പത്തിക വിദഗ്ധയായ തെരേസ ഘിലാല്‍ഡുസി ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയൊരു സാഹചര്യം മൂലം പലപ്പോഴും മികച്ച ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത സ്ഥിതി സംജാതമാകുന്നു.

സ്ത്രീകള്‍ കയ്യടക്കി വച്ചിരിക്കുന്ന ചില മേഖലകള്‍ നമുക്ക് പരിശോധിക്കാം.

നഴ്സിംഗ് രംഗത്താണ് സ്ത്രീകള്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുന്നത്. ഈ രംഗത്ത് 91.10ശതമാനവും സ്ത്രീകളാണ്. തൊട്ടുപിന്നില്‍ പ്രാഥമിക-മധ്യ വിദ്യാലയങ്ങളിലെ അധ്യാപകരാണ്. ഈ മേഖലയിലെ 81.80 പേരും സ്ത്രീകളാണ്. സാമൂഹ്യ പ്രവര്‍ത്തകരുടെ എണ്ണം 80.80ശതമാനമാണ്. മീറ്റിംഗ് ആന്‍ഡ് കണ്‍വന്‍ഷന്‍ പ്ലാനര്‍മാരായി പ്രവര്‍ത്തിക്കുന്നവരില്‍ 78.80ശതമാനവും സ്ത്രീകളാണ്.

മെഡിക്കല്‍ ആന്‍ഡ് ആരോഗ്യ സേവന മാനേജിംഗ് രംഗത്ത് 72.50 ആണ് സ്ത്രീകളുടെ പങ്കാളിത്തം. കൗണ്‍സിലിംഗ് മേഖലയില്‍ 71.2ശതമാനവും സ്ത്രീകളാണ്. നികുതി കണക്കാക്കലിലും പെണ്‍ ആധിപത്യമാണ്. ഇവിടെ 71.3ശതമാനമാണ് പെണ്ണുങ്ങള്‍. സാമൂഹ്യ-സമുദായിക സേവനരംഗത്ത് 70.2ശതമാനമാണ് സ്ത്രീകളുടെ പങ്കാളിത്തം.

ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് മേഖലയില്‍ 69.3ശതമാനം പെണ്ണുങ്ങളുണ്ട്. മനഃശാസ്ത്ര വിദഗ്ധകളുടെ എണ്ണം 66.7ശതമാനമാണ്. നികുതി പരിശോധകര്‍, ശേഖരിക്കല്‍, റവന്യൂ ഏജന്റ്സ് മേഖലകളില്‍ 66.10 സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ കൂട്ടത്തില്‍ 64.10 ആണ് സ്ത്രീകള്‍. വിദ്യാഭ്യാസരംഗത്തെ ഭരണ മേഖലയില്‍ 63ശതമാനം വനിതകളുണ്ട്.

മറ്റ് വ്യവസായ നടത്തിപ്പില്‍ 63ശതമാനമാണ് സ്ത്രീകള്‍. പരസ്യ, പ്രെമോഷന്‍ മേഖലയില്‍ 61.10 വനിതകളുണ്ട്. അക്കൗണ്ടന്റുമാരും ആഡിറ്റര്‍മാരുമായും പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ എണ്ണം 60.1 ശതമാനമാണ്. പബ്ലിക് റിലേഷന്‍ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ 60ശതമാനം വരും. ഇന്‍ഷ്വറന്‍സ് അണ്ടര്‍ റൈറ്റേഴ്സ് ആയി 59.3ശതമാനം സ്ത്രീകളുണ്ട്. ക്ലയിംസ് അഡ്ജസ്റ്റേഴ്സ്, അപ്രൈയ്സേഴ്സ്, പരിശോധകര്‍, അന്വേഷകരായി 57.40 ശതമാനം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു. മൃഗാരോഗ്യരംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം 56ശതമാനമാണ്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.