ആലപ്പുഴ: അപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന 80 ശതമാനം ആളുകള്‍ക്കും സമയോചിതമായ സഹായം ലഭിക്കാത്തത് മൂലമാണ് മരണം സംഭവിക്കുന്നത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട സന്നദ്ധ സേവനരംഗത്തേക്ക് ജില്ലാ പോലീസിന്റെ ക്ഷണം.
അപകട സ്ഥലത്തു നിന്നു പരിക്കേറ്റയാളെ തെറ്റായ രീതിയില്‍ എടുത്തുകൊണ്ടുപോവുക വഴി ചിലപ്പോഴെങ്കിലും മരണപ്പെടുവാനോ സ്ഥിരമായ വൈകല്യം സംഭവിക്കുവാനോ ഇടയാകുന്നു. ആശൂപത്രിയിലേക്ക് കൊണ്ടുപോകമ്പോള്‍ കുലുക്കം മൂലം അസ്ഥികള്‍ക്കും രക്ത കുഴലുകള്‍ക്കും ഉണ്ടാകുന്ന ക്ഷതം, തലയ്‌ക്ക് പരിക്കേല്‍ക്കുന്നവര്‍ക്ക് തലച്ചോറിനേല്‍കുന്ന ക്ഷതം എന്നിവയെല്ലാം പരിശീലനം ലഭിക്കാത്തവര്‍ പരിക്കേറ്റവരെ കൈകാര്യം ചെയ്യുമ്പോളുണ്ടാകുന്ന വിപത്തുകളാണ്.
മനുഷ്യരുടെ തെറ്റായ പ്രവൃത്തി കൊണ്ടോ അറിവില്ലായ്‌മ കൊണ്ടോ ഉണ്ടാകുന്ന ഇത്തരം വിപത്തുകള്‍ ഒഴിവാക്കി സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ പ്രപ്തരായ സന്നദ്ധ സംഘത്തെ രൂപീകരിക്കുന്നതിനാണ് പോലീസ് മുന്‍കൈ എടുക്കുന്നത്.
ജില്ലയിലെ ഉന്നതരായ പോലീസുദ്യോഗസ്ഥരുടെയും വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെയും സാന്നിദ്ധ്യത്തില്‍ ഇത് സംബന്ധിച്ച യോഗം ഒമ്പതിന് രാവിലെ 10ന് എസ്ഡിവി സ്‌കൂള്‍ ശതാബ്ദി മന്ദിരത്തില്‍ സംഘടിപ്പിക്കും. യോഗവും പരിശീലന ക്ലാസും ഉണ്ടാകും.
















