Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാപനാശം നീരുറവ നാശത്തിന്റെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 08:39 pm IST
in Thiruvananthapuram

സുനില്‍ വില്ലിക്കടവ്

വര്‍ക്കല: പാപനാശം തീരത്തെ ഔഷധനീരുറവ സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. ഏതുവേനല്‍ക്കാലത്തും ശക്തമായ നീരൊഴുക്കുള്ളതാണ് പാപനാശം ഓവ്. ദിവസവും നൂറുകണക്കിനു ജനങ്ങളാണ് ഔഷധഗുണമുള്ള ഈ നീരുറവയില്‍ കുളിക്കുന്നതിനായി ഇവിടെ എത്തുന്നത്. എന്നാല്‍ പലപ്പോഴും ഈ നീരുറവകള്‍ മാലിന്യനിക്ഷേപത്തിന് ഇരയാകുകയാണ്. സംരക്ഷിക്കേണ്ട വര്‍ക്കല നഗരസഭയാകട്ടെ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു.

ഈ നീരുറവയെ മലിനപ്പെടുത്തുന്നതിന് ഒരുവിഭാഗം ശ്രമിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പും രാത്രികാലങ്ങളില്‍ ഇവിടെ മാലിന്യങ്ങള്‍ ചാക്കില്‍കെട്ടി ഹെലിപ്പാടില്‍ നിന്ന് വലിച്ചെറിഞ്ഞിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ അവിടെനിന്ന് നീക്കം ചെയിതിരുന്നു. വര്‍ക്കലയ്‌ക്ക് പ്രകൃതി നല്‍കിയ ‘മിനറല്‍ വാട്ടര്‍’ എന്നാണ് വിദേശികള്‍പോലും പാപനാശത്തെ നീരുറവയിലെ വെള്ളത്തെ വിശേഷിപ്പിക്കുന്നത്. പരിസരപ്രദേശങ്ങളായ വെട്ടൂര്‍, ചെമ്മരുതി, ഇലകമണ്‍ തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്ന് നിരവധി ജനങ്ങള്‍ കുളിക്കുന്നതിന് ഇവിടെ എത്തുന്നു.

വര്‍ക്കലയുടെ ശുദ്ധജലസമ്പത്താണ് ധാതുസമ്പുഷ്ടവും ഔഷധഗുണവുമാര്‍ന്ന മൂന്ന് പ്രകൃതിദത്ത നീരുറവകള്‍. ശിവഗിരി, പാപനാശം, കണ്വാശ്രമം എന്നിവിടങ്ങളിലെ നീരുറവകളാണവ. മലകളുടെ അടിവാരത്ത് നിന്ന് ഊറിവരുന്ന ഉറവകളെ കെട്ടിനിര്‍ത്തി പൈപ്പിലൂടെ ഒഴുക്കിയാണ് ഉപയോഗിക്കുന്നത്. പണ്ട് മുളം കുഴലിലൂടെയും പിന്നീട് ഇരുമ്പ് പൈപ്പിലൂടെയുമാണ് ഒഴുക്കിവിട്ടിരുന്നത്. രാവിലെ നടത്തവും ലഘുവ്യായാമവും തുടര്‍ന്ന് ഓവിലെ കുളിയും പലരും ശീലമാക്കിക്കഴിഞ്ഞു. ശ്രീനാരായണഗുരുവിനെ ശിവഗിരിയിലേക്ക് ആകര്‍ഷിച്ച ഘടകം ഈ നീരുറവകളായിരുന്നു. ശിവഗിരിക്ക് സമീപത്തെ തൊടുവെ രായരോവിലാണ് ഗുരുദേവന്‍ സ്‌നാനകര്‍മങ്ങള്‍ നടത്തിയിരുന്നത്. കുഴല്‍വെള്ളമെന്നായിരുന്നു ഗുരുദേവന്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. തീര്‍ഥാടകര്‍ക്ക് കുഴല്‍വെള്ളത്തില്‍ കുളിച്ച് ശാരദാമഠത്തില്‍ ദര്‍ശനം നടത്താമെന്നാണ് ശിവഗിരി തീര്‍ഥാടനത്തെ സംബന്ധിച്ച് ഗുരു നല്‍കിയ നിര്‍ദ്ദേശം.

കണ്വാശ്രമത്തിന്റെ അടിവാരത്തുള്ള ഉറവകളാണ് രായര്‍ ഓവിലെത്തുന്നത്. പാപനാശത്ത് പിതൃതര്‍പ്പണം നടത്തി ഓവില്‍ കുളിച്ചാണ് ഭക്തര്‍ മടങ്ങുന്നത്. നീരുറവയിലെ കുളി മുമ്പ് ചികിത്സയുടെ ഭാഗമായിരുന്നു. വര്‍ക്കലയിലും സമീപ ഗ്രാമപ്രദേശങ്ങളിലും ഇത്തരത്തില്‍ നിരവധി നീരുറവകളുണ്ട്. തീര്‍ഥാടനകേന്ദ്രമായ പാപനാശത്തെ ഓവും പരിസരപ്രദേങ്ങളും സംരക്ഷിക്കാന്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നു വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സുനില്‍, വര്‍ക്കല പ്രഖണ്ഡ് പ്രസിഡന്റ് ജനാര്‍ദ്ദനപുരം മണികണ്ഠന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.