വര്‍ക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ തച്ചോട് പൊതുമാര്‍ക്കറ്റില്‍ സംഭരണ വിപണനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുന്നതിനും വിറ്റഴിക്കുന്നതിനുമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. അഡ്വ വി. ജോയി എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലീം അധ്യക്ഷതവഹിച്ചു.
















