വര്‍ക്കല: മരക്കടമുക്ക് ദളവാപുരം റോഡിലെ പൊയികവിളയില് ബിവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചു. ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറിയില്ലങ്കില് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സത്യഗ്രഹ സമരം ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .എന്‍.നവപ്രകാശ് ഉദ്ഘാടനം ചെയ്തു.എസ്എന്‍ഡിപി യോഗം ശിവഗിരിയൂണിയന് സെക്രട്ടറി അജി.എസ്.ആര്.എം,ജോസഫ് പെരേര,ബിജെപി പഞ്ചായത്ത് മെമ്പര്‍ ശിവപ്രസാദ്,സലീം ഇസ്മായില്‍,വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് വൈസ് പ്രസിഡന്റ് ലിബു തുടങ്ങിയവര്‍ സംസാരിച്ചു.
വര്‍ക്കല മൈതാനത്ത് പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യവില്‍പ്പന ശാലയാണ് ചെറുന്നിയൂര്‍ ബ്ളോക്ക് ഓഫീസിന് സമീപം മാറ്റി സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: