Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നെയ്യാര്‍ ഡാമില്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരികെ പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 11:50 pm IST
inThiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: നെയ്യാര്‍ഡാമില്‍ സ്വകാര്യവ്യക്തി കയ്യടക്കിവച്ചിരുന്ന അഞ്ചര ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു. പിടിച്ചത് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി. നെയ്യാര്‍ ജലസംഭരണിയുടെ ചുറ്റിലുമുള്ള ഭൂമി കയ്യേറ്റത്തെ കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തന്ത്രപ്രധാന മേഖലകളില്‍ പള്ളിക്കും സ്വകാര്യ വ്യക്തികള്‍ക്കുമായി കഴിഞ്ഞ സര്‍ക്കാര്‍ ഏക്കര്‍കണക്കിന് ഭൂമി പതിച്ചുനല്‍കിയത് വിവാദമായിരുന്നു. ഇത് ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് നൂറുമീറ്റര്‍ മാത്രം അകലെ ഫിഷറീസ് അക്വേറിയത്തോടു ചേര്‍ന്നുള്ള കോടികള്‍ വിലയുള്ള ഭൂമിയാണ് സ്വാകാര്യവ്യക്തി വര്‍ഷങ്ങളായി അനധികൃതമായി കയ്യടക്കി അനുഭവിച്ചു പോന്നത്. ഈ വസ്തുവാണ് ഇന്നലെ റവന്യു അധികൃതര്‍ ഒഴിപ്പിച്ചെടുത്തത്. എന്നാല്‍ ഇതേരീതിയില്‍ കള്ളിക്കാട്, പന്ത പ്രദേശങ്ങളിലും ഏക്കര്‍ കണക്കിന് കയ്യേറ്റമുണ്ടെന്ന് ആരോപണമുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. റവന്യു വകുപ്പിന്റെ അധീനതയില്‍ ഉണ്ടായിരുന്ന കള്ളിക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 31 ല്‍ റീസര്‍വ്വെ 241/5ല്‍ ഉള്‍പ്പെട്ട നാലേക്കര്‍ 89 സെന്റ് വസ്തു കള്ളിക്കാട് സ്വദേശി പീരുകണ്ണിന് 1946 ല്‍ അന്നത്തെ സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയിരുന്നു. 1968 ല്‍ ഈ വസ്തു കാട്ടാക്കട ചൂണ്ടുപലക പാര്‍വതിഭവനില്‍ ബേബി പണിക്കര്‍ കൈവശപ്പെടുത്തി. ഈ റവന്യു ഭൂമിയോടു ചേര്‍ന്നുള്ള 61 സെന്റ് ഇറിഗേഷന്‍ വക ഭൂമിയും ഇദ്ദേഹം കയ്യേറി വസ്തുവിനോട് കൂട്ടി ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ യാതൊരു അനുമതിയും ഇല്ലാതെ ഭൂമിയില്‍ കൃഷിയും മറ്റും നടത്തി ആദായം എടുത്തു വരികയായിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നെയ്യാര്‍ വിനോദസഞ്ചാരകേന്ദ്രത്തിനുള്ളിലെ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമിയാണ് അനധികൃതമായി കൈവശം വച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റവന്യുഅധികൃതര്‍ വസ്തു ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ കൈയ്യേറ്റക്കാരന്‍ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. പിന്നീട് നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യുവകുപ്പിനാണെന്ന് വിധിച്ചു. എന്നാല്‍ കയ്യേറ്റക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്ന് റവന്യൂവകുപ്പിന് അനുകൂലമായി വിധിയുണ്ടായെങ്കിലും നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ താത്പര്യം കാണിച്ചില്ല. ഇതിനിടയില്‍ കയ്യേറ്റക്കാരന്‍ ഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് റവന്യു കമ്മീഷ്ണറെയും കളക്ടറെയും സമീപിച്ചു. കയ്യേറ്റക്കാരന്റെ അപേക്ഷ തള്ളിയ കളക്ടര്‍ 2016 ഒക്‌ടോബറില്‍ ഭൂമി രണ്ടു മാസത്തിനകം ഏറ്റെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ താലൂക്ക് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ഇവിടെയും തഹസില്‍ദാര്‍ തുടര്‍ നടപടി വൈകിപ്പിച്ചു.

തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കാട്ടാക്കട അഡീഷണല്‍ തഹസില്‍ദാര്‍ ഷീജാ ബീഗം, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എസ്. ഷാജു നെയ്യാര്‍ഡാം ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വിനോദ്, നെയ്യാര്‍ഡാം എസ്‌ഐ സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതോളം ഉദ്യോഗസ്ഥരുടെ സംഘം എത്തി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പുതിയ വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.