തിരുവനന്തപുരം: 101 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 21 ദിവസത്തെ വേദാന്ത ജ്ഞാന യജ്ഞത്തിന് ആറ്റുകാല്‍ ചിന്മയ വിദ്യാലയം വേദിയാകുന്നു. സ്വാമി ചിന്മയാനന്ദയുടെ 101-ാം ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ചിന്മയമിഷന്റെ ആഭിമുഖ്യത്തില്‍ 18 മുതല്‍ മേയ് 8 വരെയാണ് ഈ ബൃഹദ് യജ്ഞം, 11 ഉപനിഷത്തുകളുടെയും വേദാന്തപ്രകരണ ഗ്രന്ഥമായ വിവേകചൂഡാമണിയുടെയും പ്രഭാഷണവും ഉപനിഷത്ത് പാരായണ പഠനവും സനാതന ധര്‍മ്മ ശിബിരവും യജ്ഞത്തില്‍ ഉണ്ടാകും. ഏപ്രില്‍ 30ന് ശങ്കരാചാര്യ ജയന്തിയും മേയ് 8ന് ചിന്മയാ ജയന്തിയും ആഘോഷിക്കും.
ചിന്മയമിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ, സ്വാമി അശേഷാനന്ദ, സ്വാമി ശാരദാനന്ദ, ആനന്ദ് ചൈതന്യദ മുകുന്ദ് ചൈതന്യ, ദര്‍ശിക ചൈതന്യ, ധ്രുവചൈതന്യ എന്നീ ആചാര്യന്മാര്‍ യജ്ഞപ്രഭാഷണം നടത്തും.
















