പേട്ട: കരിക്കകം ചാമുണ്ഡീ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് സേവാഭാരതിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ആംബുലന്‍സ് സര്‍വ്വീസും മെഡിക്കല്‍ ക്യാമ്പും ഒരുക്കിക്കൊണ്ടാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഉത്സവ തുടക്കം മുതല്‍ പൊങ്കാല ദിവസം വരെ സേവാഭാരതി പ്രവര്‍ത്തിക്കുന്നത്. പ്രാഥമിക ചികിത്സയ്‌ക്കു പുറമെ അടിയന്തര സാഹചര്യത്തില്‍ രോഗികളെ മറ്റ് ആശുപത്രികളില്‍ എത്തിക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.പൊങ്കാല ദിവസം ക്ഷേത്ര ചുറ്റുപ്രദേശങ്ങള്‍ക്ക് പുറമെ മറ്റ് പൊങ്കാല സ്ഥലങ്ങളില്‍ നിന്നൂം രോഗികളെ മെഡിക്കല്‍ ക്യാമ്പിലെത്തിക്കുന്നതിനായി കുടുതല്‍ ആംബുലന്‍സുകളുടെ സേവനമുണ്ടാകും. മുന്നൂറോളം പ്രവര്‍ത്തകരെയാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്നതെന്ന് സേവാഭാരതി അറിയിച്ചു. ബിജെപി ദേശീയ സമിതിയംഗം വി. മുരളീധരന്‍ സേവാഭാരതി ഓഫീസ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജി. പ്രസന്നകുമാര്‍, വൈസ് പ്രസിഡന്റുമാരായ മനു, ഡോക്ടര്‍ വിജയകുമാര്‍, ട്രഷറര്‍ വിനോദ്് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















