ഇരിട്ടി: പ്രശ്‌നങ്ങളോ സംഘര്‍ഷങ്ങളോ ഇല്ലാത്ത എടക്കാനം മേഖലയില്‍ ബോധപൂര്‍വ്വം സംഘര്ഷമുണ്ടാക്കാന്‍ സിപിഎം ശ്രമം. ബിജെപി ജില്ലാ കമ്മറ്റി അംഗം രാംദാസ് എടക്കാനത്തിന്റെ വീടിന്റെ മുന്നിലും മതിലിനോട് ചേര്‍ന്നും സ്ഥാപിച്ച വൈദ്യുത പോസ്റ്റുകളില്‍ ഇതിന്റെ ഭാഗമായി സിപിഎം, ഡിവൈഎഫ്‌ഐ എന്ന് പെയിന്റുപയോഗിച്ചു എഴുതിയിട്ട് പ്രകോപനം സുഷ്ടിക്കാനുള്ള ശ്രമം നടന്നു. എന്നാല്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇത് വെള്ളപൂശി മായ്ച്ചു കളഞ്ഞു. എന്നാല്‍ മായ്ചുകളഞ്ഞ പിറ്റേ ദിവസം തന്നെ രാത്രിയുടെ മറവില്‍ പോസ്റ്റുകള്‍ നിറയെ വീണ്ടും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് എഴുത്തുകള്‍ നിറഞ്ഞു. ഇതും ഇരിട്ടി പോലീസ് എത്തി ഇന്നലെ മായ്ച്ചു കളഞ്ഞിരിക്കയാണ്. തീര്‍ത്തും സമാധാന പരമായി ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്തു കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ സൃഷ്ഠിക്കാനുള്ള ശ്രമം തന്നെയാണ് ഇതിനു പിന്നില്‍ എന്ന് രാമദാസ് എടക്കാനം പറഞ്ഞു.
















