കാസര്‍കോട്: മഞ്ചേശ്വരം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് മുകളില്‍ സിഐടിയു കൊടി സ്ഥാപിച്ചു. ഇന്നലെ ഉച്ചമുതലാണ് കൊടി പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അംഗീകൃത തൊഴിലാളി സംഘടനകളുടെ പതാകകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിക്കാമെന്നാണ് ഇത് സംബന്ധിച്ച് അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്‍കുന്ന വിശദീകരണം. പക്ഷെ അത്തരത്തില്‍ സ്ഥാപിക്കുന്ന കൊടികള്‍ പ്രത്രേക കൊടിമരങ്ങള്‍ സ്ഥാപിച്ച് അതില്‍ ഉയര്‍ത്താറാണ് പതിവ്. സിഐടിയുവിന്റെ ഈ നടപടിക്ക് ഉദ്യോഗസ്ഥരും കൂട്ട് നില്‍ക്കുകയാണെന്ന് ആക്ഷേപമുണ്ട്.
















