പള്ളുരുത്തി: മുണ്ടംവേലിയിലെ ജലാശയങ്ങളില്‍ വിരുന്നെത്തിയ താറാവുമായി സാദൃശ്യമുള്ള പക്ഷിക്കൂട്ടം കൗതുക കാഴ്ചയാകുന്നു. താറാവിന് സമാനമായ ചുണ്ടുകളും, പാദങ്ങളോടും കൂടിയ ഇവയുടെ ചിറകുകള്‍ ഏറെ മനോഹരമാണ്. ഉയരത്തില്‍ പറക്കാനാകുമെന്നതാണ് ഇവയുടെ പ്രത്യേകത. പൊന്‍മാനെ പോലെ പറന്ന് വെള്ളത്തിലേക്ക് ഊളിയിടുന്ന ഈ പക്ഷികള്‍ പതിനഞ്ച് മീറ്റര്‍ അകലെയായാണ് വീണ്ടും ഉയരുന്നത്. കുഞ്ഞു പക്ഷികള്‍ ഒരുമിച്ച് മുങ്ങുന്നതും രസകരമായ കാഴ്ചയാണ്.
ഇത്തരത്തിലുള്ള നൂറു കണക്കിന് ദേശാടനപക്ഷികളാണ് ഇവിടെയെത്തിയിരിക്കുന്നത്. ബുള്‍ബുള്‍ ഡെക്ക് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇവയുടെ ചിത്രം പകര്‍ത്തുവാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്.
















