കണ്ണൂര്‍: കേരള സര്‍ക്കാറിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എംബിഎ ബാച്ച് അഡ്മിഷന്‍ ഇന്ന് സൗത്ത് ബസാറിലെ ചേനോളി ജംഗ്ഷനിലുള്ള കോ-ഓപ്പറേറ്റീവ് ട്രെയ്‌നിംഗ് സെന്ററില്‍ രാവിലെ 10 മണി മുതല്‍ നടക്കും. കേരള സര്‍വ്വകലാശാല, എഐസിറ്റി എന്നീ അംഗീകാരങ്ങളുടെ ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷലൈസേഷന് അവസരമുണ്ട്. ഇതോടൊപ്പം സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സംവരണ സീറ്റിലേക്കും അഡ്മിഷന്‍ നടക്കും. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം.ഫോണ്‍: 8547618290, 9446835303.
അവധിക്കാല കരാട്ടെ പരിശീലനം
കണ്ണൂര്‍: ഷിന്‍ഖായ് കരാട്ടെ അക്കാദമി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രത്യേക കരാട്ടെ പരിശീലനം നല്‍കുന്നു. ഇന്ന് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കന്ന ക്ലാസ് മെയ് 30ന് സമാപിക്കും. തിങ്കള്‍, ചൊവ്വ, വ്യാഴം വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മുതല്‍ 5 വരെയാണ് ക്ലാസുകള്‍. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9400500506, 0544056680.
















