തലശ്ശേരി: കടല്‍ പൂഴിവാരലുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പുന്നോല്‍ ഹൈവേയില്‍ ആയിഷ വില്ലയില്‍ ആശ്ഫഖി (38)നെ കുപ്പികൊണ്ട് കുത്തേറ്റ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രി പുന്നോല്‍ സലഫി മസ്ജിദിന് സമീപത്തുവെച്ചാണ് അക്രമം നടന്നത്. സുഹൃത്ത് കുറിച്ചി കടപ്പുറത്തെ ചിന്നു എന്ന സനോജാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ന്യൂമാഹി പോലീസ് പറഞ്ഞു.
















