ആലപ്പുഴ: ദ്രാവിഡ ക്ഷേത്ര സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആദിവാസി പട്ടികജാതി വിഭാഗങ്ങളിലെ ആരാധന പരിരക്ഷകരുടെയും പൊതു പ്രവര്‍ത്തകരുടെയും കൂട്ടായ്‌മ തെക്കന്‍ മേഖല വടക്കന്‍ മേഖലകളായി തിരിച്ച് കമ്മറ്റികള്‍ രൂപീകരിച്ചു. തെക്കന്‍ മേഖല സെക്രട്ടറിമാരായി എം.ആര്‍. മോഹനന്‍, കെ. സനില്‍ എന്നിവരെയും വടക്കന്‍ മേഖല സെക്രട്ടറിമാരായി സന്തോഷ്, അസി. സെക്രട്ടറിയായി കെ.യു. കമലാസനന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ദ്രാവിഡ ചരിത്ര പഠനകേന്ദ്രം, കോ- ഓഡിനേറ്ററായി ആര്‍. ഷാജിമോനെയും അസിസ്റ്റന്റ് കോ-ഓഡിനേറ്ററായി കെ.കെ. ശിവാനന്ദനെയും തെരഞ്ഞെടുത്തു. ഭാരതീയ ആചാരാനുഷ്ഠാനങ്ങള്‍ ഉന്മൂലനം ചെയ്യുവാനുള്ള നടപടികള്‍ക്കെതിരെയുള്ള ബോധവത്കരണവും നടത്തുവാന്‍ കൂട്ടായ്‌മ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എന്‍.എന്‍.ഗോപിക്കുട്ടന്‍ അറിയിച്ചു.
















