ആലപ്പുഴ: പ്രശസ്ത സംഗീതജ്ഞനും സവാക്ക് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അയിരൂര്‍ സദാശിവന്റെ സ്മരണക്കായി അയിരൂര്‍ സദാശിവന്‍ സ്മാരക ട്രസ്റ്റ് രൂപീകരിച്ചു. സ്റ്റേജ് ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് ട്രസ്റ്റിനു രൂപം നല്‍കിയത്. അയിരൂര്‍ സദാശിവന്റെ ചരമ വാര്‍ഷികദിനമായ ഏപ്രില്‍ എട്ടിന് ട്രസ്റ്റിന്റെ പ്രവര്‍ത്തനം തിരുവല്ലയില്‍ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രഥമ അയിരൂര്‍ സദാശിവന്‍ സ്മാരക പുരസ്‌കാര ജേതാവിന് പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും നല്‍കും. ജി. വിശാഖന്‍(പ്രസിഡന്റ്), സുദര്‍ശന്‍ വര്‍ണ്ണം(ജനറല്‍ സെക്രട്ടറി), വിനോദ് കുമാര്‍ അചുംബിത, രാജേഷ് പാലങ്ങാട് (വൈസ് പ്രസിഡന്റുമാര്‍), വി.എ. വിന്‍സെന്റ്), കൃഷ്ണകുമാര്‍ നെടുമുടി, ടോംപ്രകാശ് (സെക്രട്ടറിമാര്‍), അലിയാര്‍ പുന്നപ്ര( ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടത്തു.
















