ടിഎംഎംസി കയര്‍ കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപ്പിടുത്തം അഗ്നിശമന സേനാംഗങ്ങള്‍
അണയ്‌ക്കുന്നു
ചേര്‍ത്തല: ദേശീയപാതയില്‍ ഒറ്റപ്പുന്നയ്‌ക്ക് സമീപം ഗോഡൗണിലുണ്ടായ അഗ്‌നിബാധയില്‍ 10 ലക്ഷത്തോളം രൂപയുടെ കയര്‍ ഉല്‍പന്നങ്ങള്‍ കത്തിനശിച്ചു. ടിഎംഎംസി കയര്‍ കമ്പനിയുടെ ഗോഡൗണില്‍ ഇന്നലെ രാത്രിയാണ് തീപ്പിടുത്തമുണ്ടായത്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് കണ്ടെയ്‌നറില്‍ കയറ്റുന്നതിനായി സൂക്ഷിച്ചിരുന്ന കയര്‍ ഉല്‍പ്പന്നങ്ങളാണ് നശിച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഗ്‌നിശമന സേനയുടെ ചേര്‍ത്തലയില്‍ നിന്നുള്ള യൂണിറ്റുകള്‍ക്ക് പുറമേ ആലപ്പുഴയില്‍ നിന്നുമുള്ള യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എ. വേണുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
















