ആലപ്പുഴ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെയും , എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ്, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സും് ഗവ. ടിഡി മെഡിക്കല്‍ കോളജില്‍ 18നു തുറക്കും. മന്ത്രി ജി. സുധാകരന്‍ വൈകിട്ട് നാലിനു ഉദ്ഘാടനം ചെയ്യും. എച്ച്എല്‍എല്‍ ചെയര്‍മാന്‍ ആര്‍. പി. ഖണ്ഡേല്‍വാല്‍ ആമുഖ പ്രഭാഷണം നടത്തും.
സര്‍ജിക്കല്‍ ഇംപ്ലാന്റുകളും മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഡിസ്‌പോസബിളുകള്‍, സ്‌റ്റെന്റുകള്‍, പേസ്‌മേക്കറുകള്‍ മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സില്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ്, ലെന്‍സുകളും കണ്ണട ഫ്രെയിമുകളും വിപണിവിലയേക്കാള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. സബ്‌സിഡി നിരക്കിനു പുറമെ രാഷ്‌ട്രീയ സ്വാസ്ഥ്യ ബീമ യോജന കാര്‍ഡുള്ളവര്‍ക്ക് സൗജന്യസേവനവും നല്‍കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, എച്ച്എല്‍എല്‍ ഡയറക്ടര്‍ ഡോ. ബാബു തോമസ്, എച്ച്എല്‍എല്‍ ഡയറക്ടര്‍ ഇ എ സുബ്രമണ്യം, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എന്‍ ശ്രീദേവി തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
ഇതേ മാതൃകയില്‍ സെന്റര്‍ തൃശ്ശൂരിലും മാര്‍ച്ച് 20ന് എച്ച്എല്‍എല്‍ ആരംഭിക്കും.
















