അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കോടികളുമായി പണമിടപാട് സ്ഥാപനം ഉടമ മുങ്ങി. പരാതിയെ തുടര്‍ന്ന് സ്ഥാപനം പോലീസ് സീല്‍ ചെയ്തു. അമ്പലപ്പുഴ കച്ചേരിമുക്കിനു സമീപം പ്രവര്‍ത്തിക്കുന്ന തെക്കേമഠം ഫിനാന്‍സ് സ്ഥാപനം ഉടമ മോഹന്‍ലാല്‍ ആണ് മുങ്ങിയത്. നിക്ഷേപകരുടെ പണവും സ്വര്‍ണ്ണവും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്നലെ പത്തോളം പേര്‍ അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കി. ഇവരുടെ അമ്പതുലക്ഷം രൂപയോളം നഷ്ടപ്പെട്ടതായാണ് സൂചന. ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കി സ്ഥാപനം തുറന്നു പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
















