ആലപ്പുഴ: ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പിറ്റിയൂറ്ററി ട്യൂമേഴ്‌സ്, ബ്രയിന്‍ ട്യൂമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, വിറയല്‍, മരവിപ്പ്, മസ്തിഷ്‌കരോഗം, മറ്റു ചലന വൈകല്യങ്ങള്‍ എന്നിവര്‍ക്കായി സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍ അഞ്ചു വരെയാണ് സൗജന്യ പരിശോധന. ആശുപത്രിയിലെ ബ്രയിന്‍ സെന്റര്‍ മേധാവി ഡോ.അവിനാഷ് ഹരിദാസ്, ഓക്‌സ്‌ഫോഡ് ന്യൂറോ സര്‍ജന്‍ ഡോ. സൈമണ്‍ കട്‌ലിപ് എന്നിവര്‍ നേതൃത്വം നല്‍കും. ആവശ്യമുള്ളവര്‍ക്ക് ശസ്ത്രക്രിയയും സൗജന്യമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9544123456.
















