അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളി ഗുരുതരാവസ്ഥയില്‍.ബന്ധുക്കള്‍ സഹായം തേടുന്നു പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കറുകപറമ്പ് വീട്ടില്‍ മനേഷ് (30) ആണ് വാഹന അപകടത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. കഴിഞ്ഞ ഫെബ്രുവരി 14നാണ് കാല്‍നടയാത്രയ്‌ക്കിടെ പുന്നപ്ര കളിത്തട്ട് ജംങ്ഷന് സമീപം നിയന്ത്രണം തെറ്റി വന്ന കാര്‍ മനേഷി(30)നെ ഇടിച്ച് വീഴുത്തിയത്.
ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇരുകാലുകള്‍ക്കും കൈകള്‍ക്കും ഒടിവുകള്‍ സംഭവിയ്‌ക്കുകയുമായിരുന്നു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ഗുരുതരാവസ്ഥയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയു മായിരുന്നു.
ഇവിടെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കുകയും ചെയ്തു. ബന്ധുക്കള്‍ നല്‍കിയ പണവും പലരില്‍ നിന്നും കടം വാങ്ങിയുമാണ് അഞ്ചുലക്ഷം രൂപയോളം മുടക്കി തലയുടെ ഉള്‍ഭാഗം ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍ ഇപ്പോഴും ഗുരുതരാവസ്ഥതരണംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും രണ്ട് ശസ്ത്രക്രിയകള്‍ കൂടി കഴിഞ്ഞെങ്കില്‍ മാത്രമെ പഴയ നിലതിരിച്ചുകിട്ടുകയുള്ളുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇരുകൈകാലുകളും ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കുകയും വേണം. ഇതിനായി മൂന്നു ലക്ഷം രൂപ ചെലവു വരും. ഇതിനായി ഇദ്ദേഹത്തിന്റെ കുടുബം നെട്ടോട്ടമോടുകയാണ്.
കരുണയുള്ളവര്‍ സഹായിക്കുകയാണെങ്കില്‍ ഒരു കുടുബത്തിന്റെ നാഥനായ മനേഷിന് ഒരു പുതു ജീവന്‍ നല്‍കാന്‍ കഴിയും. ഇതോടെ ഒരു കുടുബമാണ് രക്ഷപെടുന്നത്. എസ്ബിറ്റി പുന്നപ്ര അക്കൗണ്ട് നമ്പര്‍ ( ഡാമീയാനപീറ്റര്‍) 6707 2279 082.
















