കൊച്ചി: ഓരോ ജീവനും വിലപ്പെട്ടതാണെന്ന വിവേകം വാഹനം ഓടിക്കുന്നവര്‍ക്ക് ഉണ്ടാകണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സാദിഖ് അലി.
റെനോള്‍ട്ട് ക്വിഡ് ഉടമകളുടെ കുടുംബ സംഗമം ‘ക്വിഡ് മഹാമഹം അറ്റ് കൊച്ചി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഡോ. സി.ജെ. ജോണ്‍ മുഖ്യ അതിഥിയായിരുന്നു. ബിനു ആര്‍. പിള്ള, ടിവിഎസ് റീജിയണല്‍ മേധാവി വിഷ്ണു ഗുരുദാസ്, മാര്‍ട്ടിന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. 200ല്‍ പരം ക്വിഡ് ഉടമകളും കുടുംബാംഗങ്ങളും പങ്കെടുത്തു.
















