ആലപ്പുഴ: ശിവപ്രഭാകര സിദ്ധയോഗി ജന്മദിനാഘോഷങ്ങള്‍ 19 മുതല്‍ 27 വരെ നടക്കും. ചിങ്ങോലി ആശ്രമത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് മഠാധിപതി രമാദേവി അമ്മ, മുഖ്യകാര്യദര്‍ശി പ്രവീണ്‍ശര്‍മ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന് നവഗ്രഹശാന്തി ഹോമം. 27ന് രണ്ടിന് പൊതുസമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗുരുരത്‌നം ജ്ഞാനതപസ്വി, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.















