മുഹമ്മ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡില്‍ വെച്ച് അപമാനിച്ച മദ്ധ്യവയസ്‌കനെ പോലീസ് പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തൈ ആറാട്ടുകുളം വീട്ടില്‍ സെബാസ്‌ററ്യന്‍ (50) നെയാണ് പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. മാരാരിക്കുളം സിഐയുടെ നിര്‍ദ്ദേശ പ്രകാരം മണ്ണഞ്ചേരി എസ്‌ഐ കെ. രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്.















