കൊച്ചി: ഫുട്‌ബോര്‍ പരിശീലനത്തിലും ജിപിഎസ് സംവിധാനം വരുന്നു. കളിക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ യുവതലമുറയെ ലക്ഷ്യമിട്ട് ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സഹായമൊരുക്കുന്നത്.
റയല്‍ മാഡ്രിഡിന്റെ മുന്‍ പരിശീലകനും ജുവാന്റസിന്റെ അക്കാദമി പരിശീലകനുമായ ജിറി സെര്‍നിയാണ് നേതൃത്വം നല്‍കുന്നത്. പ്രിന്‍സിപ്പള്‍ ഡോ. ജോര്‍ജ്ജ് ഐസക്ക് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജിപിഎസിന്റെ സഹായത്തോടെ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന ഇന്ത്യയിലെ ആദ്യം സംരംഭമാണിത്. ഫിസാറ്റിലെ വിദ്യാര്‍ത്ഥികള്‍ക്കു പുറമേ 8 മുതല്‍ 10 വയസ്സുവരെ പ്രായമുള്ള ചെറിയ കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.
കളിക്കാരന് ജിപിഎസ് ഘടിപ്പിച്ച പ്രത്യേക ജാക്കറ്റ് ധരിപ്പിക്കും. വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ കളിയിലെ ഓരോ നീക്കങ്ങളെയും സസൂഷ്മം വീക്ഷിച്ചാണ് പരിശീലനം.
കൊച്ചി ആസ്ഥാനമായ സ്പോര്‍ട്സ് മാനേജ്മെന്റ് ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് പരിപാടി. നിലവില്‍ സൗദി അറേബ്യന്‍ ഫുഡ്ബോള്‍ ടീം ഈ നൂതന സംവിധാനത്തില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കോളേജിന്റെ കായിക അദ്ധ്യാപകന്‍ അരുണ്‍ എസ് ആണ് ഈ നവീന ആശയം കൊണ്ടു ഫുഡ്ബോള്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ചടങ്ങില്‍ പ്രിന്‍സിപ്പള്‍ ഡോ. ജോര്‍ജ്ജ് ഐസക്ക്, വൈസ് പ്രിന്‍സിപ്പള്‍ ഡോ. സി ഷീല, സിഎംഅര്‍ഐ: ഡയറക്ടര്‍ സിജിന്‍. ബി. ടി, അക്കാദമിക്ക് ഡയറക്ടര്‍ ഡോ. കെ. എസ്. പണിക്കര്‍ ഡീന്‍മാരായ ഡോ. സണ്ണി കുര്യാക്കോസ്, ഡോ. ജോര്‍ജ്ജ് വി. ആന്റണി, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രകാശ്, സി. ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
















