കൊച്ചി: നെല്ലുല്‍പ്പാദനത്തില്‍ ലാഭം മാത്രം നോക്കരുതെന്ന് പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ ഡോ.എന്‍.കെ. ശശിധരന്‍. ജൈവവളം പോലും ആവശ്യമില്ലാത്ത ജൈവകൃഷിയാണ് പൊക്കാളിനിലങ്ങളിലെ നെല്ലുല്‍പ്പാദനം. നെല്ലുവയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടത് എന്തുകൊണ്ട് എന്ന വിഷയത്തില്‍ ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റിയുടെ എറണാകുളം ജില്ലാ ചാപ്റ്റര്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്‍പ്പാടങ്ങള്‍ ലാഭാധിഷ്ഠിത ഉല്‍പ്പാദനകേന്ദ്രങ്ങള്‍ മാത്രമായി കാണരുത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിര്‍ത്തുന്നതിലും അവ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. ഭൂഗര്‍ഭജലവിതാനം പര്യാപ്തമായ അളവില്‍ നിലനിര്‍ത്തുന്നതില്‍ നെല്‍കൃഷിയുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയുടെ അതിവേഗത്തിലുള്ള നഗരവല്‍ക്കരണം പൊക്കാളി കൃഷിയുടെ ഉന്‍മൂലനത്തിന് വഴിതെളിക്കുകയാണ്. മതിയായ വരുമാനം നേടി കൃഷിയില്‍ തുടരാന്‍ നെല്‍കൃഷിയുടെ സാമൂഹികവും പാരിസ്ഥിതികവുമായ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് കെ. സുകുമാരന്‍ അഭിപ്രായപ്പെട്ടു.
ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു
















