ആലപ്പുഴ: വലിയ അനുഭവസമ്പത്തും കഴിവുമുള്ളവരായിരുന്നു പോലീസ് സേനയില്‍ നിന്ന് വിരമിച്ചവരെന്ന് മന്ത്രി ജി. സുധാകരന്‍. കേരള പോലീസ് പെന്‍ഷനഴ്‌സ് അസോസിയേഷന്‍ മുഖപത്രം പോലീസ് പെന്‍ഷണറുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
അവരുടെ അനുഭവങ്ങളും സേവന മനഃസ്ഥിതിയും സമൂഹത്തിന് വളരെയേറെ ഗുണകരമായിട്ടുണ്ട്. ഇവരുടെ സംരംഭമായ പ്രസിദ്ധീകരണത്തിലൂടെ സാമൂഹിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നിരന്തരം ഇടപെടാന്‍ കഴിയണമെന്നും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വിരമിച്ചെങ്കിലും വീണ്ടും സക്രിയമാകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എന്‍. ബാല്‍ അദ്ധ്യക്ഷനായി. ജില്ലാ പോലസ് മേധാവി വി.എം. മുഹമ്മദ് റഫീക്ക്, പി. ശങ്കരനാരായണന്‍, കെ. വേണുഗോപാല്‍, ജി. രാജേന്ദ്രന്‍, വി.എസ്. ഉമേഷ്, ടി.എം. ഹനീഫ, ബി. ശിവദാസ്, എം. സനല്‍കുമാര്‍, കെ. വേണുഗോപാല്‍, ഇ.ഡി. തമ്പി, മുഹമ്മദ് കബീര്‍, ഐ, ഐഷാബീവി, അജയന്‍ വി. കാട്ടുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















